scorecardresearch
Latest News

മോഹൻലാൽ ചിത്രം മുന്തിരിവളളികൾ തളിർക്കുന്പോൾ ഇന്റർനെറ്റിൽ

വ്യാജപതിപ്പ് ഡൗൺലോഡ് ചെയ്യുന്നവരെല്ലാം നീരീക്ഷണത്തിലാണെന്ന് പൊലീസിന്റെ സൈബർ ഡാം അറിയിച്ചു.

മോഹൻലാൽ ചിത്രം മുന്തിരിവളളികൾ തളിർക്കുന്പോൾ ഇന്റർനെറ്റിൽ

കൊച്ചി: മോഹൻലാലിന്റെ പുതിയ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ഇന്റർനെറ്റിൽ. തമിഴ് വെബ്സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജപകർപ്പ് പ്രത്യക്ഷപ്പെട്ടത്. മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. കുടുംബ പ്രേക്ഷർക്ക് പ്രിയപ്പെട്ട സിനിമ ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നിറഞ്ഞ സദ്ദസ്സുകളിലാണ് സിനിമ ഇപ്പോഴും പ്രദർശിപ്പിക്കുന്നത്.

അതിനിടെ, വ്യാജപകർപ്പ് പ്രചരിപ്പിച്ചവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിനിമ നിർമാതാക്കാൾ പൊലീസിനെ സമീപിച്ചു കഴിഞ്ഞു. ഇതിനിടെ വ്യാജപകർപ്പ് ഡൗൺലോഡ് ചെയ്യുന്നവരെല്ലാം നീരീക്ഷണത്തിലാണെന്ന് പൊലീസിന്റെ സൈബർ ഡാം അറിയിച്ചു.

കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ഹിറ്റ് ചിത്രം പുലിമുരുകനും തമിഴ് റോക്കേഴ്സ് ഇന്റർനറ്റിലൂടെ പുറത്ത് വിട്ടിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mohanlals new movie munthirivallikal thalirkumpol is found in internet