scorecardresearch

നിങ്ങളുടെ അർപ്പണബോധത്തിന് ബിഗ് സല്യൂട്ട്; രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച് മോഹൻലാൽ

ദുരിതബാധിതർക്ക് ആശ്വാസം പകരാൻ അക്ഷീണം പ്രവർത്തിക്കുന്ന സൈനികരുടെയും സന്നദ്ധപ്രവർത്തകരുടെയും വിവിധ ഉദ്യോഗസ്ഥരുടെയും ധീരതയെയും അർപ്പണബോധത്തെയും അഭിനന്ദിച്ചാണ് താരത്തിന്റെ വാക്കുകൾ

ദുരിതബാധിതർക്ക് ആശ്വാസം പകരാൻ അക്ഷീണം പ്രവർത്തിക്കുന്ന സൈനികരുടെയും സന്നദ്ധപ്രവർത്തകരുടെയും വിവിധ ഉദ്യോഗസ്ഥരുടെയും ധീരതയെയും അർപ്പണബോധത്തെയും അഭിനന്ദിച്ചാണ് താരത്തിന്റെ വാക്കുകൾ

author-image
WebDesk
New Update
Wayanad Landslide |  Mohanlal

മോഹൻലാൽ എക്‌സിൽ പങ്കുവെച്ച ചിത്രങ്ങൾ

കൊച്ചി: വയനാട്ടിലെ ദുരന്തഭൂമിയിൽ പകലെന്നോ രാത്രിയെന്നോ വിത്യാസമില്ലാതെ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന രക്ഷാപ്രവർത്തകരെ അഭിന്ദിച്ച് നടൻ മോഹൻലാൽ രംഗത്ത്. ദുരിതബാധിതർക്ക് ആശ്വാസം പകരാൻ അക്ഷീണം പ്രവർത്തിക്കുന്ന സൈനികരുടെയും സന്നദ്ധപ്രവർത്തകരുടെയും വിവിധ ഉദ്യോഗസ്ഥരുടെയും ധീരതയെയും അർപ്പണബോധത്തെയും അഭിനന്ദിച്ചാണ് താരത്തിന്റെ വാക്കുകൾ. തന്റെ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഇതിനു മുൻപും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ടെന്നു. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിന്റെ ശക്തി കാണിക്കാനും താൻ പ്രാർത്ഥിക്കുന്നുവെന്നും താരം എക്‌സിൽ കുറിച്ചു. ഇതിന്റെ കൂടെ രക്ഷദൗത്യത്തിൽ പങ്കുചേർന്ന സൈന്യത്തിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.മോഹൻലാലിന്റെ അഭിനന്ദനത്തിന് സൈന്യം നന്ദി അറിയിച്ചു. എക്‌സിലൂടെയാണ് സൈന്യം നന്ദി അറിയിച്ചത്.
അതേസമയം വയനാടിന് സഹായവുമായി മമ്മൂട്ടിയും ദുൽഖൽ സൽമാനും രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയുമാണ് നൽകിയത്. തുക മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്ളാഗ് ഓഫ് ചെയ്തു.

Advertisment

Read More

wayanadu Wayanad Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: