/indian-express-malayalam/media/media_files/2025/12/31/mohanlal-mother-2025-12-31-08-30-51.jpg)
ശാന്തകുമാരി
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മുടവൻമുകളിലെ കേശവദേവ് റോഡിലെ ഹിൽവ്യൂവിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മോഹൻലാലിന്റെ അച്ഛൻ കെ.വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിലാണ് അമ്മയ്ക്കും അന്ത്യവിശ്രമം ഒരുക്കുക. ശാന്തകുമാരി അമ്മയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്ന് മൃതദേഹം ഇന്നു പുലർച്ചെ തിരുവനന്തപുരത്ത് എത്തിച്ചു.
Also Read: മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
ഇന്നലെയാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മോഹൻലാലിന്റെ കൊച്ചി എളമക്കര വീട്ടിലായിരുന്നു അന്ത്യം. പത്തനംതിട്ട ഇലന്തൂർ സ്വദേശിനിയായ ശാന്തകുമാരി, മോഹൻലാലിന്റെ പിതാവ് വിശ്വനാഥൻ നായരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് തിരുവനന്തപുരത്തേക്ക് താമസം മാറിയത്. ലാലിന്റെ അച്ഛൻ നിർമ്മിച്ച മുടവൻമുഗൾ കേശവദേവ് റോഡിലുള്ള 'ഹിൽവ്യൂ' എന്ന വീട്ടിലായിരുന്നു ദീർഘകാലം അവർ താമസിച്ചിരുന്നത്. ലാലിന്റെ ആദ്യചിത്രമായ ‘തിരനോട്ട’ത്തിന്റെ ലൊക്കേഷനും ഈ വീടായിരുന്നു.
Also Read: അന്നൊരിക്കൽ മകന്റെ അഭിനയം കാണാൻ അമ്മ സെറ്റിൽ എത്തിയപ്പോൾ; ഒരു അപൂർവ്വചിത്രം
ഭർത്താവിന്റെ മരണശേഷം ഏറെക്കാലം ശാന്തകുമാരി അമ്മ ഈ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. എത്ര നിർബന്ധിച്ചാലും അമ്മ ആ വീട്ടിൽനിന്നും വരാറില്ലെന്ന് മോഹൻലാൽ പലതവണ പറഞ്ഞിട്ടുണ്ട്. 12 വർഷം മുൻപുണ്ടായ പക്ഷാഘാതത്തെ തുടർന്നാണ് അവർ മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിലേക്കു മാറിയത്.
Also Read: ലാലുവിന്റെ പ്രിയപ്പെട്ട​ അമ്മയെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി; വീഡിയോ
ആരോഗ്യപരമായ കാരണങ്ങളാലും ചികിത്സാ സൗകര്യങ്ങൾക്കായും മോഹൻലാൽ അമ്മയെ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു. തന്റെ തിരക്കേറിയ സിനിമാ ജീവിതത്തിനിടയിലും അമ്മയുമായി അതീവ ആത്മബന്ധം പുലർത്തുന്ന താരം, സമയം ലഭിക്കുമ്പോഴെല്ലാം എളമക്കരയിലെ വീട്ടിലെത്തി അമ്മയെ സന്ദർശിക്കാറുണ്ട്.
Read More: ലാലു മോനെ കണ്ട സന്തോഷത്തിൽ ആ അമ്മ പറഞ്ഞു, 'ഇനി വരുമ്പോൾ ശാന്തയേയും കൊണ്ട് വരണം'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us