scorecardresearch

മോഹൻലാൽ മത്സരിക്കാൻ തീരുമാനിച്ചാൽ ആദ്യം പിന്തുണയ്ക്കുക ബിജെപി: എം.ടി.രമേശ്

മോഹൻലാൽ മത്സരിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്

മോഹൻലാൽ മത്സരിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്

author-image
WebDesk
New Update
BJP Leader, MT Ramesh, Kerala Governor, P Sadasivam, പി.സദാശിവം, എം.ടി.രമേശ്, ബിജെപി-സിപിഎം, ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, പയ്യന്നൂർ ബിജു വധക്കേസ്,

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ മോഹൻലാൽ മത്സരിക്കാൻ തീരുമാനിച്ചാൽ ആദ്യം പിന്തുണ അറിയിക്കുന്ന പാർട്ടി ബിജെപി ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. മോഹൻലാൽ മത്സരിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്. മോഹൻലാൽ സ്ഥാനാർത്ഥിയാകണമെന്ന് കേരളത്തിലെ 20 പാർലമെന്ര് മണ്ഡലത്തിലെ വോട്ടർമാരും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അത് തീരുമാനിക്കേണ്ടത് മോഹൻലാലാണ്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകളൊന്നും ബിജെപി നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്നും മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.

എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരുന്നു. അതിനു പുറകെയാണ് മത്സരിക്കാനായി മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എത്തിയത്.

Mohanlal Mt Ramesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: