scorecardresearch

'നാണമില്ലേ ഇങ്ങനത്തെ കാര്യങ്ങള്‍ ചോദിക്കാന്‍?' കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി

"അത് പൊതുവികാരമാണോ, ഇവിടെ ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍"

"അത് പൊതുവികാരമാണോ, ഇവിടെ ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍"

author-image
WebDesk
New Update
'നാണമില്ലേ ഇങ്ങനത്തെ കാര്യങ്ങള്‍ ചോദിക്കാന്‍?' കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി നടന്‍ മോഹന്‍ലാല്‍. പ്രളയദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററില്‍ മോഹന്‍ലാല്‍ നേരിട്ടെത്തിയപ്പോഴായിരുന്നു സംഭവം. കന്യാസ്ത്രീകളുടെ സമരം ഇവിടുത്തെ പൊതുവികാരമാണോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു.

Advertisment

(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നു ചോദിച്ചപ്പോഴായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

'നിങ്ങള്‍ക്കു നാണമുണ്ടോ ഇങ്ങനത്തെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍, ഒരു നല്ല കാര്യം നടക്കുമ്പോള്‍. കന്യാസ്ത്രീകള്‍ എന്തു ചെയ്യണം, അതും ഇതുമായി എന്തുബന്ധം, നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ? ഇതൊക്കെയാണോ... അത് പൊതുവികാരമാണോ, ഇവിടെ ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍,' എന്നായിരുന്നു മോഹന്‍ലാല്‍ നല്‍കിയ മറുപടി. ഇതു പറഞ്ഞുകൊണ്ട് അദ്ദേഹം തിരിഞ്ഞു നടക്കുന്നതായി വീഡിയോയിൽ കാണാം.

പിന്നീട് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് ഏതു ചാനലിന്റെ പ്രതിനിധിയാണെന്ന് ചോദിക്കുകയും, മാതൃഭൂമിയെന്നു മറുപടി പറഞ്ഞപ്പോള്‍ 'ആ, അതാണ്' എന്ന് മോഹന്‍ലാല്‍ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.

Advertisment
Protest Mohanlal Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: