ഗാന്ധിജയന്തിയോടനുബന്ധിച്ചുളള ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി നടൻ മോഹൻലാൽ. തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനിൽ നടന്ന ശുചീകരണ യത്നം മോഹൻലാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് തൈക്കാട് മോഡൽ ഹയർസെക്കൻഡറി സ്കൂൾ പരിസരം മോഹൻലാലിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. കേവലം ദിനാചരണത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല ഈ യത്നമെന്ന് മോഹൻലാൽ പറഞ്ഞു. ഐഎംഎയുടെയും മോഹൻലാൽ ഫാൻസ് അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ