Latest News

മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കാലടിയിലുള്ള വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്

Mohanan Vaidyar dead, Mohanan Vaidyar death, Mohanan Vaidyar reason, Mohanan Vaidyar covid 19, Mohanan Vaidyar, arrest, coronavirus, kerala, naturopathy

മോഹനൻ വൈദ്യരെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ മുതൽ തന്നെ പനിപോലുള്ള ലക്ഷണങ്ങൾ മോഹനൻ വൈദ്യർ പ്രകടിപ്പിച്ചിരുന്നതായാണ് വിവരം. അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ശനിയാഴ്ച രാത്രിയോടെ അദ്ദേഹത്തെ അവശ നിലയിൽ കണ്ടെത്തുകയും പരിശോധനയിൽ മരണമടഞ്ഞതായി കണ്ടെത്തുകയുമായിരുന്നു. ഇൻക്വസ്റ്റും കോവിഡ് പരിശോധനയും അടക്കമുള്ള നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂ.

Read More: സുധാകരന്റെ കത്തി പരാമർശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാൻസിസിന്റെ മകൻ

സമാന്തര ചികിത്സാ മാർഗങ്ങളുടെ പ്രചാരകനായിരുന്ന മോഹനൻ വൈദ്യരുടെ പ്രസ്താവനകൾ കോവിഡ്, നിപാ രോഗബാധകളുടെ സമയത്ത് വിവാദമായിരുന്നു.

ആധുനിക ചികിത്സയ്ക്കെതിരെ മോഹനൻ വൈദ്യർ നടത്തിയ പ്രസ്താവനകളും വിവാദമായിരുന്നു. കോവിഡ് രോഗബാധയ്ക്ക് അനധികൃത ചികിത്സ നടത്തിയെന്ന പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം നിരവധി ആരാധകരും മോഹനൻ വൈദ്യരുടെ ചികിത്സാ രീതികൾക്കുണ്ടായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mohanan vaidyar controversial naturopath covid 19 dead

Next Story
വിരമിച്ച പൊലീസ് നായ്ക്കൾക്കായി ഏഷ്യയിലെ ആദ്യത്തെ അന്ത്യവിശ്രമ കേന്ദ്രം തൃശൂരിൽpolice dog
The moderation of comments is automated and not cleared manually by malayalam.indianexpress.com