Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

അശാസ്ത്രീയ ചികിത്സ മൂലം ഒന്നരവയസുകാരി മരിച്ച സംഭവം: മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

മോഹനന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

Mohanan Vaidyar,മോഹനന്‍ വെെദ്യർ, Mohanan Vaidyar Hospital,മോഹനന്‍ വെെദ്യരുടെ ആശുപത്രി, Mohanan Vaidyar Fake, ie malayalam,

ആലപ്പുഴ: അശാസ്ത്രീയ ചികിത്സയെത്തുടര്‍ന്ന് ഒന്നരവയസുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് മോഹനന്‍ വൈദ്യര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുകയായിരുന്നു.

മോഹനന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ചികിത്സാ പിഴവുമൂലം മരണം സംഭവിച്ചെന്ന് നിരവധി പേര്‍ മോഹനനെതിരെ പരാതി നല്‍കിയിരുന്നു. ഒന്നരവയസുകാരിയുടെ മരണത്തില്‍ കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് മോഹനനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.

പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്റെ അശാസ്ത്രീയ ചികിത്സ മൂലം മരിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നരഹത്യയ്ക്ക് കേസെടുത്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mohanan vaidyar arrested310222

Next Story
കൊച്ചി നഗരസഭയ്ക്ക് 10 കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express