തിരുവനന്തപുരം: ഡിജിപി മുഹമ്മദ് യാസിനെ സംസ്ഥാന വിജിലൻസ് മേധാവിയായി നിയമിച്ചു. എൻ.സി.അസ്താന കേന്ദ്ര സർവീസിലേക്കു പോയ ഒഴിവിലാണ് യാസിന്റെ നിയമനം.

ഡിജിപി റാങ്കുണ്ടായിരുന്ന മുഹമ്മദ് യാസിനെ എഡിജിപി റാങ്കിലേക്ക് തരം താഴ്ത്തിയാണ് വിജിലൻസ് മേധാവിയാക്കിയിരിക്കുന്നത്. എഡിജിപി ഷെയ്ക് ദർവേഷ് സാഹിബിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കാനും തീരുമാനമായി. നിരവധി എസ്‌പിമാർക്കും സ്ഥാനചലനമുണ്ടായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ