മോഫിയയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ഡിവൈഎസ്‌പി പി. രാജീവിനാണ് അന്വേഷണച്ചുമതല

Mofiya Parveen, Mofiay Parveen death case, Mofiya Parveen suicide case, Mofiya Parveen death case probe crime branch, CI Sudheer, Mofiya Parveen death case protest, Mofia Parveen suicide domestic violence case, domestic violence case suicide Aluva Mofiya Parveen, LLB student Parveen committed suicide Aluva, young woman committed suicide Aluva domestic violence, young woman committed suicide Aluva domestic violence case, LLB student committed suicide Aluva domestic violence case, crime news, latest news, news in malayalam, malayalam news, indian express malayalam, ie malayalam

കൊച്ചി: ഗാര്‍ഹിക പീഡന പരാതി നല്‍കിയ ആലുവ സ്വദേശിയായ എൽഎൽബി വിദ്യാർഥിനി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിനു വിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിവൈ എസ് പി പി. രാജീവിനാണ് അന്വേഷണച്ചുമതല.

കേസിൽ മോഫിയയുടെ ഭർത്താവ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. ഇന്നു രാവിലെ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂവരെയും കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

സുഹൈലിനും മാതാപിതാക്കൾക്കുമെതിരെ സ്ത്രീധനപീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് പൊലീസ് കേസെടുത്തത്. സംഭവം വാർത്തയായതിനു പിന്നാലെ ഒളിവിൽ പോയ ഇവരെ ഇന്നലെ പുലർച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കോതമംഗലത്തെ ബന്ധുവീട്ടിൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച രാത്രിയിലാണു മോഫിയ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃകുടുംബത്തിനും ആലുവ ഈസ്റ്റ് സിഐ സി എൽ സുധീറിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. 

Also Read: മോഫിയയുടെ മരണം: പ്രതിഷേധം ശക്തം, 17 സഹപാഠികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

അതേസമയം, ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുമുന്നിൽ സമരം തുടരുകയാണ്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സിഐയെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണു സ്ഥലംമാറ്റിയത്. എന്നാൽ സിഐയെ സസ്‌പെൻഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്നാണ് കോൺഗ്രസ് നിലപാട്. 

ആലുവ എംഎൽഎ അൻവർ സാദത്ത്, ചാലക്കുടി എംപി ബെന്നി ബഹനാൻ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടക്കുന്നത്. മോഫിയയുടെ ഉമ്മ ഇന്ന് രാവിലെ സമരസ്ഥലത്തെത്തി നേതാക്കൾക്ക് പിന്തുണ നൽകിയിരുന്നു.

Also Read: മോഫിയ കേസ്: കോൺഗ്രസ് എസ്‌ പി ഓഫീസ് മാർച്ചിൽ സംഘർഷം, കണ്ണീർവാതകം പ്രയോഗിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mofiya suicide case husaband and family sent to judicial custody

Next Story
Kerala Lottery Karunya Plus KN-396 Result: കാരുണ്യ പ്ലസ് KN-396 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com