/indian-express-malayalam/media/media_files/uploads/2021/11/congress-march.jpg)
കൊച്ചി: ആലുവയിൽ ഗാർഹികപീഡനത്തെത്തുടർന്ന് നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. ആരോപണ വിധേയനായ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്‌പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.
പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടന്നു. അതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവർത്തകർ വീണ്ടും കൂട്ടത്തോടെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഹൈബി ഈഡൻ എംപി, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
സിഐ സി എൽ സുധീറിനെ സർവീസിൽ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കോൺഗ്രസിന്റെ ഉപരോധം തുടരുകയാണ്. ബെന്നി ബെഹന്നാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്,റോജി എം ജോൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനു മുന്നിലാണ് ഉപരോധം നടക്കുന്നത്. മോഫിയയുടെ ഉമ്മ രാവിലെ എത്തി സമരത്തിനു പിന്തുണ അറിയിച്ചിരുന്നു.
Also Read: മോഫിയ കേസ്: സിഐക്കെതിരെ പ്രതിഷേധം, സ്ഥലം മാറ്റം
ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സിഐയെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണു സ്ഥലംമാറ്റിയത്. എന്നാൽ സിഐയെ സസ്‌പെൻഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്നാണ് കോൺഗ്രസ് നിലപാട്.
സിഐയെ സസ്‌പെൻഡ് ചെയ്യണമെന്നതാണ് മോഫിയയുടെ കുടുംബത്തിന്റെയും ആവശ്യം. എന്നാൽ സംഭവം എറണാകുളം ഡിഐജി അന്വേഷണം നടത്തുകയാണെന്നും അതിനുശേഷം സിഐക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം, മോഫിയയുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ സിഐ സുധീറിനു ഗുരുതര വീഴ്ച സംഭവച്ചതായി ഡിവൈഎസ്പി അന്വേഷണ റിപ്പോർട്ട് നൽകിയതായി വിവരമുണ്ട്. എന്നാൽ മോഫിയയോടുള്ള സിഐയുടെ പെരുമാറ്റത്തിന് ക്ലീൻ ചിറ്റ് നല്കികൊണ്ടുള്ളതാണ് റിപ്പോർട്ടെന്നുമാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us