scorecardresearch
Latest News

പ്രധാനമന്ത്രി കൊച്ചിയിലെത്തി; കസവ് മുണ്ടും ജുബ്ബയും അണിഞ്ഞ് റോഡ് ഷോ

തേവര ജംക്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ പ്രധാനമന്ത്രിയുടെ മെഗാ റോഡ്‌ഷോ

pm,kerala,kochi

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി വില്ലിങ്ട്ടണ്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകീട്ട് 5ന് എത്തിയ പ്രധാനമന്ത്രിയെ മന്ത്രി പി രാജീവ് ഉള്‍പ്പടെയുള്ളവര്‍ സ്വീകരിച്ചു.

വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടുമണിഞ്ഞാണ് മോദിയെത്തിയത്. തേവര ജംക്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ പ്രധാനമന്ത്രിയുടെ മെഗാ റോഡ്‌ഷോ നടന്നു. ആദ്യം കാല്‍നടയായി നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, പിന്നീട് വാഹനത്തില്‍ കയറിയും അഭിവാദ്യം ചെയ്തു.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി, നടി അപർണ ബാലമുരളി നടി നവ്യ നായർ,ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കർ, നടന്മാരായ ഉണ്ണി മുകുന്ദൻ, സുരേഷ് ഗോപി എന്നിവരും യുവം വേദിയിലുണ്ട്.

രാജ്യം അമൃത്കാലത്തേക്കുള്ള പാതയിലാണെന്നും ‘യുവം 2023’ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നാടിന്റെ വികസനത്തിനായി രാജ്യത്തെ യുവക്കാള്‍ സ്വയം മുന്നോട്ട് വന്നിരിക്കുകയാണ്. രാജ്യം ജി20 സമ്മേളനത്തിന് അധ്യക്ഷ പദവി നടക്കുന്ന സാഹചര്യത്തില്‍ വിവിധ ഇടങ്ങളിലായി അന്താരാഷ്ട്ര സമ്മേളനങ്ങള്‍ നടക്കുന്നു. ബിജെപിയും രാജ്യത്തെ യുവാക്കളും ഒരേ രീതിയില്‍ ചിന്തിക്കുന്നു. ബിജെപി സര്‍ക്കാര്‍ യുവാക്കളുടെ വികസനത്തിനായി പ്രയത്‌നിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക വഴി വികസനവും തൊഴില്‍ അവസരവും വര്‍ധിക്കും. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതി കേരളത്തിന്റെ യുവതയെ പ്രതികൂലമായി ബാധിക്കുന്നു. ഒരു വശത്ത് ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ രാവും പകലും ശ്രമിക്കുന്നു. എന്നാല്‍ കേരളത്തില്‍ ചിലര്‍ സ്വര്‍ണകടത്തിനായി ശ്രമിക്കുന്നു. കേന്ദ്രര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ കേരളത്തിനും പ്രയോജനകരമാക്കാന്‍ കേന്ദ്രം ശ്രമം നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാത്രി താജ് മലബാറില്‍ താമസിക്കുന്ന മോദി അവിടെ ക്രൈസ്തവ മതമേലധ്യക്ഷന്മാരും പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പോകും. 10.30-ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് തീവണ്ടി ഫ്‌ളാഗ്ഓഫ് ചെയ്യും. 11 -ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍മെട്രോ അടക്കം 3200 കോടിയുടെ വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും.

നാളെ രാവിലെ 9.25ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട് 10.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 10.30ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയില്‍വേ സ്റ്റേഷനില്‍ ചെലവഴിക്കും. ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യില്ല. 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ പൂര്‍ത്തിയാക്കുന്ന 3200 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Modi reached at kochi