മോഡലുകളുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ; ഔഡി കാർ പിന്തുടർന്നതാണ് അപകടകാരണമെന്ന് മൊഴി

അപകടം നടന്ന ശേഷം ഔഡി കാർ തിരികെ വന്ന് അപകട സ്ഥലത്തു നിന്നും കാര്യങ്ങൾ അന്വേഷിച്ചു മടങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്

Car Accident, Miss Keala

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും ഉൾപ്പടെ മൂന്ന് പേർ മരിക്കാനിടയായ വാഹനാപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഡ്രൈവർ. ഔഡി കാർ പിന്തുടർന്നതിനാലാണ് അപകടം സംഭവിച്ചതെന്ന് അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാൻ പൊലീസിന് മൊഴി നൽകി.

ഫോർട്ട്കൊച്ചിയിലെ ഹോട്ടലിൽ നിന്നും പുറപ്പെട്ട ശേഷം തങ്ങളെ ഔഡി കാർ പിന്തുടരുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അപകടത്തിൽപ്പെട്ട കാറിനെ ഔഡി കാർ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

കാറോടിച്ച അബ്ദുൽ റഹ്മാനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിൽ പരുക്കേറ്റ ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടം നടന്ന ശേഷം ഔഡി കാർ തിരികെ വന്ന് അപകട സ്ഥലത്തു നിന്നും കാര്യങ്ങൾ അന്വേഷിച്ചു മടങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഹോട്ടൽ ഉടമയായ റോയിയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. പാർട്ടിക്കിടയിൽ എന്തെങ്കിലും വാക്കേറ്റം ഉണ്ടായ ശേഷം പിന്തുടർന്നതാണോ അതോ മത്സരയോട്ടമാണോ നടന്നത് തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

Also Read: ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് കനത്ത മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പാർട്ടിയിൽ റോയി പങ്കെടുത്തിരുന്നതായി വിവരമുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് ഹോട്ടൽ പരിശോധിച്ചെങ്കിലും പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല.

നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെയാണ് 2019 മിസ് കേരള വിജയി അന്‍സി കബീറും, റണ്ണര്‍ അപ്പ് അഞ്ജന ഷാജനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം എറണാകുളം ചക്കരപ്പറമ്പിൽ വച്ച് അപകടത്തിൽപ്പെട്ടത്. തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇവരുടെ കാർ ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് സർവീസ് റോഡിനു സമീപത്തെ മരത്തിലിടിച്ച് തകരുകയായിരുന്നു.

അന്‍സിയും അഞ്ജനയും തൽക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവരുടെ സുഹൃത്ത് തൃശ്ശൂർ സ്വദേശി കെ.എ.മുഹമ്മദ് ആഷിഖ് പിന്നീട് മരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Models car accident case audi car chased says driver

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com