/indian-express-malayalam/media/media_files/uploads/2022/05/shahana.jpg)
കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സജാദ് അറസ്റ്റിൽ. ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാ പ്രേരണക്കാണ് സജാദിനെ അറസ്റ്റ് ചെയ്തത്.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഷഹാനയെ സജാദ് നിരന്തരം മർദിക്കുമായിരുന്നുവെന്നാണ് നടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പണം ആവശ്യപ്പെട്ട് സജാദ് മകളെ മർദിച്ച് കൊന്നതാണെന്നു ഷഹാനയുടെ മാതാവ് ഉവൈമ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
ഷഹാനയെ പലവട്ടം സജാദ് പലതരത്തിൽ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹാനയുടെ സഹോദരന്‍ പറഞ്ഞു. ഷഹാന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും സഹോദരന്‍ പറഞ്ഞു.
കാസർകോട് സ്വദേശിയായ ഷഹാനയെ ഇന്നു രാവിലെയാണ് കോഴിക്കോട്ടെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സജാദിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ഷഹാനയും സജാദും തമ്മിൽ വഴക്ക് കൂടിയിരുന്നതായി അസിസ്റ്റന്റെ പൊലീസ് കമ്മിഷണർ കെ .സുദര്‍ശന്‍ പറഞ്ഞു. ഷഹന സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തെച്ചൊല്ലിയായിരുന്നു വഴക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നര വർഷം മുമ്പായിരുന്നു കോഴിക്കോട് സ്വദേശി സജാദുമായുള്ള ഷഹാനയുടെ വിവാഹം. വിവാഹ ശേഷമാണു ഷഹാന മോഡലിങ്ങിൽ സജീവമായത്. ഒരു തമിഴ് സിനിമയിലും നിരവധി പരസ്യങ്ങളിലും ഷഹാന അഭിനയിച്ചിട്ടുണ്ട്.
AlsoRead:അബദ്ധം പറ്റിയത് പിണറായിക്കാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ തോമസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.