Latest News

കൊച്ചിയിൽ ഫൊട്ടോഷൂട്ടിന് എത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

യുവതിക്ക് മദ്യവും ലഹരിപദാർത്ഥം കലർത്തിയ ശീതളപാനീയവും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനം

Gang rape, കൂട്ട ബലാത്സംഗം, gang rape news, crime,ക്രൈം, crime news, ക്രൈം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

കൊച്ചി: ഫൊട്ടോ ഷൂട്ടിന് എത്തിയ മലപ്പുറം സ്വദേശിയായ യുവതിക്ക് ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സലിംകുമാറാണ് പിടിയിലായത്. മറ്റു പ്രതികളായ അജ്‌മൽ, ഷമീർ, ക്രിസ്റ്റീന എന്നിവർ പിടിയിലാകാനുണ്ട്.

എറണാകുളം കാക്കനാടുള്ള ലോഡ്ജിലാണ് യുവതി പീഡനത്തിന് ഇരയായാത്. ഫൊട്ടോഷൂട്ടിന് എത്തിയ യുവതിക്ക് പരിചയക്കാരനായ സലിംകുമാറാണ് ലോഡ്ജിൽ താമസം ശരിയാക്കി നൽകിയത്. പിന്നീട് ലോഡ്ജ് ഉടമയായ യുവതിയുടെ ഒത്താശയോടെ അജ്‌മൽ, ഷമീർ, സലിംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ പീഡനം തുടർന്നുവെന്നു പരാതിയിൽ പറയുന്നു.

യുവതിക്ക് മദ്യവും ലഹരിപദാർത്ഥം കലർത്തിയ ശീതളപാനീയവും നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനം. ബലാത്സംഗ ദൃശ്യങ്ങൾ പകർത്തിയ ശേഷം അതുകാണിച്ചു ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കി. പിടികൂടാനുള്ള പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പീഡനം നടന്ന ലോഡ്ജിന്റെ രണ്ടു മുറികൾ പൊലീസ് സീൽ ചെയ്തു.

Also Read: നായരമ്പലത്ത് പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനും മരിച്ചു; കസ്റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്യും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Model gangraped in kochi lodge one arrested

The moderation of comments is automated and not cleared manually by malayalam.indianexpress.com