scorecardresearch

കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

ഏതാനും ദിവസം മുൻപ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂരിൽ എട്ടു വയസ്സുകാരി മരിച്ചിരുന്നു

Mobile Phone, ie malayalam
പ്രതീകാത്മക ചിത്രം

കോഴിക്കോട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നു രാവിലെ ഓഫിസിൽ എത്തിയപ്പോഴായിരുന്നു അപകടം. ഫോൺ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഹാരിസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഏതാനും ദിവസം മുൻപ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂരിൽ എട്ടു വയസ്സുകാരി മരിച്ചിരുന്നു. മുൻ ബ്ലോക്ക് പഞ്ചായത്തംഗം പട്ടിപ്പറമ്പ് മാരിയമ്മൻകോവിലിനു സമീപം കുന്നത്തുവീട്ടിൽ അശോക്‌കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീയാണ് മരിച്ചത്. തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ആദിത്യശ്രീ.

കുട്ടി കട്ടിലിൽ കിടന്ന് മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്ന മുത്തശി പറഞ്ഞത്. കുട്ടി ഉപയോഗിച്ചിരുന്നത് മൂന്നുവർഷത്തിലധികം പഴക്കമുള്ള ഫോണായിരുന്നു. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിച്ചതിനാൽ ബാറ്ററി അമിതമായി ചൂടായതാണ് പൊട്ടിത്തെറിക്ക് കാരണമെന്നായിരുന്നു നിഗമനം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mobile phone explosion youth injured in kozhikode