കോവിഡ് കേന്ദ്രത്തിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്ന ഷാലുവിന്റെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഇന്നലെ വീട്ടിലേക്ക് അയയ്ക്കാനിരിക്കെയാണു സംഭവം

arrest, ie malayalam

തിരുവനന്തപുരം: കൊറോണ നിരീക്ഷണ കേന്ദ്രത്തിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവത്തിൽ ഡി വൈ എഫ്‌ ഐ നേതാവ് അറസ്റ്റിൽ. ഡി വൈ എഫ് ‌ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റായ ഷാലുവിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. മുളളുവിളയിലുള്ള കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ഷാലു(26) ആണ് അറസ്റ്റിലായത്.

Read More: കോവിഡ് രജിസ്റ്ററിൽ ‘അഭി എം.കെ.’; കെഎസ്‌യു സംസ്ഥാന അധ്യക്ഷനെതിരെ ആൾമാറാട്ടത്തിനു കേസ്

യുവതി കുളിക്കുന്നതിനിടയിലാണ് കുളിമുറിയിൽ മെബൈൽ ക്യാമറ ഒളിപ്പിച്ച് വച്ചത് കണ്ടെത്തിയത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പാറശ്ശാല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാലുവാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷാലുവിനെ അറസ്റ്റ് ചെയ്ത പാറശാല പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്ന ഷാലുവിന്റെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഇന്നലെ വീട്ടിലേക്ക് അയയ്ക്കാനിരിക്കെയാണു സംഭവം.

Read More: ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്; മാനസികമായി കൂടി തകർക്കരുത്: കെഎസ്‌യു പ്രസിഡന്റ് അഭിജിത്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mobile camera found in womens bathroom dyfi leader arrested

The moderation of comments is automated and not cleared manually by malayalam.indianexpress.com