കോഴിക്കോട്: കാരാട്ട് റസാഖിനെതിരെ കൈയ്യേറ്റ ശ്രമം. കട്ടിപ്പാറ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്താനായി നടത്തിയ സര്‍വ്വകക്ഷി യോഗത്തിലാണ് എംഎല്‍എയ്ക്കെതിരെ കൈയ്യേറ്റ ശ്രമം നടന്നത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഞ്ചായത്ത് ഓഫീസില്‍ വച്ചായിരുന്നു സര്‍വകക്ഷിയോഗം നടന്നത്.
സര്‍വ്വകക്ഷി യോഗത്തില്‍ തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം യുവാക്കള്‍ എംഎല്‍എയക്കെതിരെ കയര്‍ത്തതും കൈയ്യേറ്റ ശ്രമം നടത്തിയതും. യോഗത്തില്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നു.
എംഎല്‍എയും ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്ച്ചയ്ക്കെതിരെയും ഇവര്‍ പ്രതിഷേധ ശബ്ദമുയര്‍ത്തി. പിന്നീട് യോഗത്തിന് ശേഷം മടങ്ങുകയായിരുന്ന റസാഖിനെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ഇടപെട്ടു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കട്ടിപ്പാറയില്‍ 13 പേരാണ് മരിച്ചത്. ഇതില്‍ ഒരു കുടുംബത്തിലെ 9 പേര് ഉള്‍പ്പെടും.