മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിൽ മനംനൊന്ത യുവാവ് ആത്മഹത്യ ചെയ്തു, പെണ്‍സുഹൃത്ത് വിഷം കഴിച്ചു

ഷാഹിർ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ പെൺ സുഹൃത്തും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

shahir, malappuram, ie malayalam

കോട്ടയ്ക്കൽ: മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ (22) ആണ് വിഷം കഴിച്ച് മരിച്ചത്. ഷാഹിറിന്റെ സുഹൃത്തായ പെൺകുട്ടിയുടെ ബന്ധുക്കൾ സംഘം ചേർന്ന് മർദിച്ചതിലുണ്ടായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഷാഹിറിന്റെ സഹോദരന്റെ പരാതിയിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, ഷാഹിർ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ പെൺ സുഹൃത്തും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഞായറാഴ്ച രാത്രി ബൈക്കിൽ പോവുകയായിരുന്ന ഷാഹിറിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവരം അറിഞ്ഞ് അമ്മയ്ക്കൊപ്പം സ്ഥലത്തെത്തിയ അനുജന്‍ ഷിബിലിനെയും മർദിച്ചു. മണിക്കൂറുകളോളം മർദിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിലുളളത്. മർദനത്തിൽ മനംനൊന്ത ഷാഹിർ വീട്ടിൽ എത്തിയയുടൻ വിഷം കഴിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mob lynching malappuram man committed suicide

Next Story
സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് പൊലീസ് ഡേറ്റ സിപിഎം സൊസൈറ്റിക്ക്; വിവാദംKerala Police, കേരള പൊലീസ്, Kerala Police database, കേരള പൊലീസ് ഡേറ്റ ബേസ്, ULCCS, യുഎൽസിസിഎസ്, Uralungal Labour Contract Co-op Society, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, DGP, ഡിജിപി, DGP Loknath Behra, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, Cyber security, സെെബർ സുരക്ഷ, IE Malayalam, ഐഇ മലയാളം, 
The moderation of comments is automated and not cleared manually by malayalam.indianexpress.com