/indian-express-malayalam/media/media_files/uploads/2023/04/Mob-Lynching.jpg)
പ്രതീകാത്മക ചിത്രം
തൃശൂര്‍: കിള്ളിമങ്കലത്ത് അടക്ക മോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടി ആക്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മര്‍ദനത്തിനിരയായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അടക്കയുമായി കടന്ന് കളയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സന്തോഷ് പിടിയിലായത്.
സന്തോഷിനെ കെട്ടിയിട്ട് മര്‍ദിച്ചതായാണ് പൊലീസ് പുറത്തു വിട്ട ചിത്രങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഗുരുതരമായി പരുക്കേറ്റ സന്തോഷ് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവില്‍ ഐസിയുവിലാണ് സന്തോഷ്. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
അടക്ക വ്യാപാരിയായ അബ്ബാസിന്റെ വീട്ടിലാണ് സന്തോഷ് അടക്ക മോഷ്ടിക്കാനായി കയറിയത്. മോഷണം പല തവണ ഇതിന് മുന്‍പ് നടന്നതിനാല്‍ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സന്തോഷ് എത്തിയ കാര്യം മനസിലാക്കിയതും പിടിയിലായതും.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയും സന്തോഷിന് പരുക്കേറ്റിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സന്തോഷിനെ അഞ്ച് പേര്‍ ചേര്‍ന്ന് മര്‍ദിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് പേരെ കസ്റ്റഡിയിലുമെടുത്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.