പാലക്കാട് : മോഷണകുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ആള്‍കൂട്ടം തല്ലിക്കൊന്നു. അട്ടപ്പാടി കടുക് മണ്ണ ആദിവാസി ഊരിലെ മധു (27) ആണ് മരണപ്പെട്ടത്. മര്‍ദ്ദിച്ചശേഷം പൊലീസില്‍ കൈമാറാന്‍ കൊണ്ടുപോകുന്നതിനിടയിലാണ് യുവാവ് മരിക്കുന്നത്.
അടുത്തിടെയാണ് സ്ഥലത്ത് നടന്ന ഒരു മോഷണത്തില്‍ മധുവിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നത്. കുറച്ചുദിവസമായി കാണാതായിരുന്ന യുവാവിനെ അക്രമാസക്തമായ ആള്‍കൂട്ടം വനത്തിനടുത്തുള്ള പ്രദേശത്ത് വച്ച് പിടികൂടുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു.
മധു മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്നും സംശയിക്കപ്പെടുന്നു. മരിക്കുന്നതിന് മുന്‍പ് തന്നെ ആള്‍കൂട്ടം മര്‍ദ്ദിച്ചതായി മധു പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടിയെടുക്കും എന്നാണ് അഗളി പൊലീസ് വ്യക്തമാക്കിയത്.