scorecardresearch

സിപിഎം വിട്ട എസ് രാജേന്ദ്രനെതിരെ എംഎം മണി; കൈകാര്യം ചെയ്യാൻ അറിയാമെന്ന് മുന്നറിയിപ്പ്

എം എം മണിയുടെ പ്രയോഗങ്ങളെ കാര്യമായെടുക്കുന്നില്ലെങ്കിലും നിയമ നടപടി സ്വീകരിക്കാനാണ് നീക്കമെന്നായിരുന്നു എസ് രാജേന്ദ്രൻറ പ്രതികരണം

എം എം മണിയുടെ പ്രയോഗങ്ങളെ കാര്യമായെടുക്കുന്നില്ലെങ്കിലും നിയമ നടപടി സ്വീകരിക്കാനാണ് നീക്കമെന്നായിരുന്നു എസ് രാജേന്ദ്രൻറ പ്രതികരണം

author-image
WebDesk
New Update
MM Mani

എംഎം മണി

മൂന്നാർ: സിപിഎം വിട്ട് ബിജെപി അംഗത്വമെടുത്ത മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ ഭീഷണിപ്രസംഗവുമായി എം എം മണി എംഎൽഎ. എല്ലാം നൽകിയ പാർട്ടിയെ വഞ്ചിച്ച രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് മൂന്നാറിൽ നടന്ന സിപിഎം പൊതുപരിപാടിയിൽ  എം എം മണി പറഞ്ഞു.  പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നെന്നും മരണ ഭയമില്ലെന്നും ആയിരുന്നു എസ് രാജേന്ദ്രന്റെ പ്രതികരണം. 

Advertisment

Also Read: പ്രകൃതിയുടെ കാവലാൾക്ക് രാഷ്ട്രത്തിന്റെ ആദരം; കൊല്ലക്കയിൽ ദേവകിയമ്മയ്ക്ക് പത്മശ്രീ

പതിനഞ്ച് വർഷം എംഎൽഎയായി പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്കി. ഇതെല്ലാം ചെയ്തിട്ടും പാർട്ടിവട്ടുപോയവരെ കൈകാര്യം ചെയ്യാനറിയാമെന്നായിരുന്നു എംഎ മണിയുടെ ഭീഷണി. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്  ശേഷം സിപിഎമ്മിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു  എസ് രാജേന്ദ്രൻ.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് രാജേന്ദ്രന് സീറ്റ് നൽകിയിരുന്നില്ല. രാജേന്ദ്രന് പകരം എസ് രാജയാണ് ദേവികുളത്ത് മത്സരിച്ചത്.

Also Read: കേരളത്തിൽ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ

എസ് രാജയുടെ വോട്ട് വിഹിതം കുറയാൻ  കാരണം രാജേന്ദ്രനെന്നായിരുന്നു സിപിഎം കണ്ടെത്തൽ. തുടർന്ന്  അന്വേഷണത്തിനെത്തിയ  പാർട്ടി കമ്മീഷനോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ വി ശശിയുടെ നീക്കങ്ങളാണ് തനിക്കെതിരെയെന്നും,ശശി പ്രസിഡന്റായ സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറിയുണ്ടെന്നും രാജേന്ദ്രൻ മൊഴി നൽകിയിരുന്നു. 

Also Read: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: ക്രമക്കേട് കാട്ടാൻ ആരെയും അനുവദിക്കില്ലെന്ന് എം.വി.ഗോവിന്ദൻ

അംഗത്വം പോലും പുതുക്കാതെ, അകന്നുനിന്ന  രാജേന്ദ്രനെ അനുനയിപ്പിക്കാൻ ഒരുവിഭാഗം നേതാക്കൾ ഇടപെട്ടെങ്കിലും ബിജെപി അംഗത്വം സ്വീകരിച്ചത് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് പാർടി വിലയിരുത്തൽ. എം എം മണിയുടെ പ്രയോഗങ്ങളെ കാര്യമായെടുക്കുന്നില്ലെങ്കിലും നിയമ നടപടി സ്വീകരിക്കാനാണ് നീക്കമെന്നായിരുന്നു എസ് രാജേന്ദ്രൻറ പ്രതികരണം.

Read More: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ല, തെറ്റുപറ്റിയാൽ പാർട്ടിയെ തിരുത്താനുള്ള മാർഗം ഇതല്ല: എം.വി.ജയരാജൻ

Mm Mani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: