തിരുവനന്തപുരം: നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. എം.എം.മണിയെ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം. മണിയോട് ചോദ്യം ചോദിക്കേണ്ടെന്നു പ്രതിപക്ഷ തീരുമാനം. ചോദ്യോത്തരവേളയിൽ മണി മറുപടി പറയാൻ എഴുന്നേറ്റപ്പോൾ പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു. മണിയ്ക്കെതിരെ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

ഇന്നലെയും മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം വച്ചിരുന്നു. ചോദ്യോത്തരവേള തടസ്സപ്പെടുത്താനും പ്രതിപക്ഷം ശ്രമിച്ചു. പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം.മണി രാജിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എം.എം.മണി രാജിവച്ച് പുറത്തുപോകൂ എന്ന മദ്രാവാക്യങ്ങളും പ്രതിപക്ഷം ഉയർത്തി.

മണിയുടെ വിശദീകരണം തടസ്സപ്പെടുത്താനും പ്രതിപക്ഷം ശ്രമിച്ചു. ആദ്യം മുഖ്യമന്ത്രി വിശദീകരണം നൽകട്ടെ എന്നിട്ട് മണി മറുപടി പറഞ്ഞാൽ മതിയെന്നായിരുന്നു പ്രതിപക്ഷം വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ