മൂന്നാർ: പൊമ്പിളൈ ഒരുമയ്ക്കെതിരെ എം.എം.മണി നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഇടുക്കിയില്‍ എൻഡിഎ ഹര്‍ത്താല്‍ ആചരിക്കുന്നു. ജില്ലയിൽ കോൺഗ്രസ് കരിദിനവും ആചരിക്കുന്നുണ്ട്. മു​​ത​​ല​​ക്കോ​​ടം സെ​​ന്‍റ് ജോ​​ർ​​ജ് ഫെ​​റോ​​ന പ​​ള്ളി തി​​രു​​നാ​​ൾ, തൊ​​ടു​​പു​​ഴ ശ്രീ​​കൃ​​ഷ്ണസ്വാ​​മി ക്ഷേ​​ത്ര ഉ​​ത്സ​​വം, എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ, പാ​​ൽ, പ​​ത്രം, ആ​​ശു​​പ​​ത്രി, വി​​വാ​​ഹം എ​​ന്നി​​വ​​യെ ഹ​​ർ​​ത്താ​​ലി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്. എന്നാല്‍ ഇടുക്കിയിലെ ഹര്‍ത്താല്‍ അനാവശ്യമാണെന്ന് എംഎം മണി പ്രതികരിച്ചു.

”പൊമ്പിളൈ ഒരുമൈ സമരകാലത്ത് വെള്ളമടി അടക്കമുള്ള വൃത്തികേടുകള്‍ നടന്നിട്ടുണ്ട്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി” എന്ന എം.എം.മണിയുടെ പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. മന്ത്രി മണി നേരിട്ടെത്തി മാപ്പു പറയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ. എന്നാല്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരോട് മാപ്പ് പറയില്ലെന്നും മണി പറഞ്ഞു.

സംഭവത്തിൽ മന്ത്രി എം.എം.മണി ഖേദപ്രകടനം നടത്തിയിരുന്നു. തന്റെ പ്രസംഗം വിവാദമായതിനു പിന്നിൽ ഗൂഢാലോചനയെന്ന് മന്ത്രി മണി പറഞ്ഞു. പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ സമരം ആരോ ഇളക്കി വിട്ടതാണ്. സ്ത്രീകളെ അപമാനിച്ചിട്ടില്ല. വിവാദത്തിൽ ദുഃഖമുണ്ടെന്നും മണി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ