/indian-express-malayalam/media/media_files/2025/12/13/mm-mani-2025-12-13-15-09-56.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ വിവാദ പരാമർശവുമായി സിപിഎം നേതാവ് എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി ശാപ്പിട്ടിട്ട് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തവെന്നായിരുന്നു എം.എം മണിയുടെ പരാമർശം. ഇടുക്കിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനക്ഷേമ പരിപാടികൾക്കും വികസന പ്രവർത്തനങ്ങൾക്കുമായിരുന്നു ആളുകൾ വോട്ടു ചെയ്തിരുന്നതെങ്കിൽ എൽഡിഎഫിന് ഇത്ര വലിയ തോൽവി നേരിടേണ്ടി വരില്ലായിരുന്നു എന്നും എം.എം മണി പറഞ്ഞു. തോൽവിയുടെ കാരണം പരിശോധിക്കുമെന്നും, ആവശ്യമായ തിരുത്തൽ നടപടി സ്വീകരിച്ച് എൽഡിഎഫ് മുന്നോട്ട് പോകുമെന്നും മണി കൂട്ടിച്ചേർത്തു.
അതേസമയം, എംഎം മണി ജനങ്ങളെ ആക്ഷേപിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമർശിച്ചു. മുഖ്യമന്ത്രിയടക്കം മുതിർന്ന നേതാക്കളുടെ മനസിലിരിപ്പാണ് എം.എം മണിയുടെ പരാമർശമെന്നും സതീശൻ കുറ്റപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ടെന്നും വിജയത്തിന് കാരണം ടീം യുഡിഎഫാണെന്നും സതീശൻ പറഞ്ഞു.
Also Read: സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം, അടിപതറി എൽഡിഎഫ്
ചരിത്രപരമായ മുന്നേറ്റമാണ് തദ്ദേശ തിരഞ്ഞെടുപ്പിലുടനീളം യുഡിഎഫ് കാഴ്ചവച്ചത്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ 499 ഗ്രാമപഞ്ചായത്തുകളിലും 78 ബ്ലോക്ക് പഞ്ചായത്തുകളിലും 7 ജില്ലാ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും യുഡിഎഫ് സ്വന്തമാക്കി.
Read More: കുന്നത്തുനാട്ടിൽ അടിതെറ്റി ട്വന്റി 20; കിഴക്കമ്പല്ലത്ത് വിജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us