മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് മന്ത്രി എം.എം.മണി. മോദി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായി കുഴപ്പമുളളതുകൊണ്ടാണ്. മോദി ഭാര്യയോട് പോലും മര്യാദ കാണിച്ചിട്ടില്ല. മോദി മക്കളെ വളർത്തിയിട്ടുണ്ടോയെന്നും മണി ചോദിച്ചു. മലപ്പുറം ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

30 ദിവസത്തിനുളളിൽ നോട്ട് നിരോധനത്തിന്റെ പ്രശ്നങ്ങൾ തീർന്നില്ലെങ്കിൽ തന്നെ കൊന്ന് ജനങ്ങൾ കഴുകിലേറിക്കൊളളട്ടെ എന്നാണ് മോദി പറഞ്ഞത്. ഇക്കാര്യത്തിലും മോദി ജനങ്ങളെ വിഡ്ഡികളാക്കി. സ്വന്തം അമ്മയെ 2000 രൂപയ്ക്ക് വേണ്ടി മോദി എടിഎമ്മിൽ കൊണ്ടു നിർത്തി. അതാണ് ഏറ്റവും വലിയ തട്ടിപ്പ്. ഇന്ത്യക്കാരെ തമ്മിലടിപ്പിക്കുകയാണ് മോദി ചെയ്യുന്നത്. വിദേശ സർക്കാരുകളുടെ പാദസേവ ചെയ്യുകയാണ് മോദിയുടെ പണിയെന്നും മണി പറഞ്ഞു.

ഇ.അഹമ്മദിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 12നാണ് തിരഞ്ഞെടുപ്പ്. 17ന് ഫലമറിയാം. പി.കെ. കുഞ്ഞാലിക്കുട്ടിയാണ് യുഎഫിന്റെ സ്ഥാനാർഥി. എം.ബി.ഫൈസലാണ് എൽഡിഎഫ് സ്ഥാനാർഥി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.