scorecardresearch

ഇന്നലെ ഒരു വികാരത്തിൽ പറഞ്ഞത്; അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല; നിലപാട് തിരുത്തി എം.എം മണി

ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞതാണ് പാർട്ടിയുടെ നിലപാടെന്നും അതു തന്നെയാണ് തന്റെയും നിലപാടെന്നും എം.എം മണി പറഞ്ഞു

ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞതാണ് പാർട്ടിയുടെ നിലപാടെന്നും അതു തന്നെയാണ് തന്റെയും നിലപാടെന്നും എം.എം മണി പറഞ്ഞു

author-image
WebDesk
New Update
MM Mani

ചിത്രം: സ്ക്രീൻഗ്രാബ്

ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ നടത്തിയ അധിക്ഷേപ പരാമർശം തിരുത്തി സിപിഎം നേതാവ് എം.എം മണി. ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞതാണ് പാർട്ടിയുടെ നിലപാടെന്നും അതു തന്നെയാണ് തന്റെയും നിലപാടെന്നും എം.എം മണി പറഞ്ഞു. ഇന്നലെ ഒരു വികാരത്തിൽ എന്തോ പറഞ്ഞതാണെന്നും അങ്ങനെ പ്രതികരിക്കേണ്ടയിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

Advertisment

"ഞാൻ ഇന്നലത്തെ ആ സാഹചര്യത്തിൽ പ്രതികരിച്ചെന്നേ ഉള്ളൂ. അത് ശരിയായില്ല എന്നു പറയുന്ന പാർട്ടി നലപാടാണ് എന്റെയും നിലപാട്. ഇന്നലെ ഒരു വികാരത്തിൽ എന്തോ പറഞ്ഞെന്ന് കൂട്ടിയാൽ മതി. ഈ ജില്ലയിൽ വികസനത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്ത്, സംസ്ഥാനത്ത് ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ ഒരുപാട് നടത്തിയ ശേഷം വന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ അങ്ങനെ ഒരു വിധി വന്നപ്പോൾ ഉണ്ടായ പ്രതികരണമാണെന്ന്," മണി പറഞ്ഞു.

Also Read: 'പെൻഷൻ വാങ്ങി ശാപ്പിട്ടിട്ട് വോട്ടു ചെയ്തില്ല'; വിവാദ പരാമർശവുമായി എം.എം മണി

അങ്ങനെ പ്രതികരിക്കേണ്ടയിരുന്നില്ല. ആരും ആവശ്യപ്പെടുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും മണി പറഞ്ഞു. പ്രതിപക്ഷം ഇത്തരം ജനക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാതിരുന്നതും ജനങ്ങളുടെ അവകാശം നിഷേധിക്കുന്നതല്ലേ എന്നും എം.എം മണി ചോദിച്ചു. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി ശാപ്പിട്ടിട്ട്  നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തവെന്നായിരുന്നു എം.എം മണി ഇന്നലെ പറഞ്ഞത്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു പിന്നാലെ നടത്തിയ പ്രതികരണം വ്യാപക വിമർശനത്തിനു കാരണമായിരുന്നു. 

Also Read: വി.വി രാജേഷോ, ആർ. ശ്രീലേഖയോ; തലസ്ഥാനം ഭരിക്കാൻ ബിജെപിയുടെ വജ്രായുധം ആര്?

സിപിഎം നേതാക്കളുടെ വീട്ടിൽനിന്നെടുത്ത് കൊടുക്കുന്നതല്ല ക്ഷേമ പദ്ധതികൾക്കുള്ള പണമെന്നും ജനങ്ങൾ നികുതിയായി നൽകുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചിരുന്നു. എം.എം.മണിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നത് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ്. തോറ്റിട്ടും തോൽപ്പിച്ച ജനങ്ങളോട് എത്ര മോശമായിട്ടാണ് സിപിഎം പെരുമാറുന്നതിന്റെ തെളിവാണിതെന്നും സതീശൻ അഭിപ്രായപ്പെട്ടു. 

എം.എം മണിയുടെ പരാമർശം കരുതലില്ലാതെ നടത്തിയ പ്രസ്താവനയാണതെന്നും പാർട്ടി അംഗീകരിക്കുന്ന പ്രസ്താവനയല്ല അദ്ദേഹം നടത്തിയതെന്നുമായിരുന്നു എം.എ ബേബിയുടെ പ്രതികരണം. എം.എം മണിയെപ്പോലൊരു നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ഉണ്ടായതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പറഞ്ഞു.

Read More: വികസനവും ക്ഷേമവും വോട്ടായില്ല; തദ്ദേശ പോരാട്ടത്തിൽ എൽഡിഎഫിന് പിഴച്ചതെവിടെ?

Cpm Mm Mani welfare pension

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: