പത്തനംതിട്ട: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച തട്ടിപ്പ് കേസ് പ്രതി രാജ്കുമാറിനെതിരെ മന്ത്രി എം.എം.മണി. രാജ്കുമാര് കുഴപ്പക്കാരനായിരുന്നുവെന്ന് എം.എം.മണി ആരോപിച്ചു. കസ്റ്റഡി മരണത്തിന് പിന്നിലെ ഉത്തരവാദി പൊലീസ് മാത്രമല്ലെന്നും എം.എം.മണി പത്തനംതിട്ടയില്‍ പറഞ്ഞു.
കേസില്‍ രാജ്കുമാറിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് മണി ആരോപിച്ചു. ആരുടെ കാറില്‍ നിന്നാണ് രാജ്കുമാറിനെ പിടികൂടിയതെന്ന് അന്വേഷിക്കണം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും എം.എം.മണി ആവശ്യപ്പെട്ടു. തട്ടിപ്പ് നടത്തിയവരെല്ലാം രാജ്കുമാറിനെ മര്‍ദിച്ചെന്നും മണി പറഞ്ഞു.
Read Also: പെൺകുട്ടിയെ പൊട്ടക്കിണറ്റിലേക്ക് തള്ളിയത് അമ്മയും കാമുകനും ചേർന്ന്; മൃതദേഹത്തിന് 19 ദിവസത്തെ പഴക്കം
പൊലീസിന്റെ നടപടികളെ മന്ത്രി വിമര്‍ശിച്ചു. പൊലീസ് ചെയ്യുന്ന കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുന്നെന്നും സര്‍ക്കാരിന് ചീത്ത പേരുണ്ടാക്കാന്‍ പൊലീസ് അവസരം ഉണ്ടാക്കിയെന്നും എം.എം.മണി കുറ്റപ്പെടുത്തി.
പണ്ടത്തെ പൊലീസിനെ പോലെ പ്രവർത്തിച്ചാൽ അതോടെ പൊലീസ് വഷളാകും. നേരെ പ്രവർത്തിക്കേണ്ടത് പൊലീസിന്റെ ബാധ്യതയാണ്. പൊലീസ് ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ അത് സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ബാധ്യത ആകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കസ്റ്റഡി മരണത്തിൽ ജില്ലാ പൊലീസ് മേധാവിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി സിപിഐ രംഗത്തെത്തിയിട്ടുണ്ട്. കേസിൽ എസ്പിക്ക് പങ്കുണ്ടെന്നും ഇതിനെ സംബന്ധിച്ച് ഗൗരവമായി അന്വേഷണം നടത്തണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പറഞ്ഞു. എസ്പിയുടെ അറിവില്ലാതെ ക്രൂരമായ മർദന മുറകൾ ഒന്നും ഉണ്ടാകില്ലെന്നും എസ്പിയെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.