തിരുവനന്തപുരം: ശബരിമലയിലെ പൊലീസ് നടപടിയിലും കൂട്ട അറസ്റ്റിലും പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഡിജിപി ഓഫിസിനു മുന്നിൽ ബിജെപിയുടെ ഏകദിന ഉപവാസ സമരം. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളളയുടെ നേതൃത്വത്തിലാണ് സമരം. ഒ.രാജഗോപാല്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു.

ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം മുതിർന്ന നേതാവ് എം.എം.ലോറൻസിന്റെ കൊച്ചുമകൻ മിലൻ ലോറൻസ് ഇമ്മാനുവേൽ പങ്കെടുത്തത് ശ്രദ്ധേയമായി. സ്വന്തം തീരുമാനപ്രകാരമാണ് സമരത്തിൽ പങ്കെടുത്തതെന്ന് മിലൻ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ട്. രാഷ്ട്രീയം പഠിക്കുകയാണെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ വ്യക്തമാക്കി. ഓപ്പൺ സ്കൂൾ വിദ്യാർത്ഥിയാണ് മിലൻ.

അതേസമയം, എം.എം.ലോറൻസിന്റെ മകൾ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചെന്ന് പി.എസ്.ശ്രീധരൻപിളള പറഞ്ഞു. സർക്കാർ ജീവനക്കാരി ആയതിനാൽ നേരിട്ട് വരേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു. അതിനാലാണ് മകനെ അയച്ചതെന്നും ശ്രീധരൻ പിളള പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ