ന്യൂഡൽഹി: കെപിസിസി പ്രസിഡന്റായി എം.എം. ഹസൻ തുടരും. കെപിസിസി സംഘടന തിരഞ്ഞെടുപ്പ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മരവിപ്പിച്ചതോടെയാണ് എം.എം ഹസൻ കെപിസിസി പ്രസിഡന്റായി തുടരാൻ പോകുന്നത്. നിലവിലുള്ള എല്ലാ പി.സി.സി അദ്ധ്യക്ഷൻമാരും തുടരുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.
