തിരുവനന്തപുരം: മുതിർന്ന നേതാവ് എം.എം.ഹസ്സന് കെപിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല. ഹൈക്കമാൻഡ് തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കേരളത്തിൽ സംഘടന തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെയാകും താൽക്കാലിക അധ്യക്ഷന് ചുമതലയുണ്ടാവുക. വരുന്ന ജൂൺ മാസത്തിലായിരിക്കും സംഘടന തിരഞ്ഞെടുപ്പ് ഉണ്ടാവുക. ഇതിന് ശേഷം സംസ്ഥാനത്ത് കോൺഗ്രസ് പുനഃസംഘടനയും ഉണ്ടാകും.

Read More: വി.എം.സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

പാർട്ടിയെ ശക്തിപ്പെടുത്തുക, ഐക്യം നിലനിർത്തുക എന്നീ ചുമതലകളാണ് ഏൽപ്പിച്ചിരിക്കുന്നത്. അതു ഭംഗിയായി നിറവേറ്റും. കെപിസിസിയുടെ താൽക്കാലിക ചുമതല നൽകിയ എഐസിസിയ്ക്കും സോണിയ ഗാന്ധിക്കും നന്ദി പറയുന്നതായും ഹസ്സൻ മാധ്യമങ്ങളോട് പറഞ്ഞു.

Read More: സ്വയമിറങ്ങി സുധീരൻ, രാഷ്ട്രീയ അപകടത്തിന് മുൻപ് സ്ഥാന ത്യാഗം

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി വി.എം.സുധീരൻ കെപിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് സുധീരന്റെ രാജിക്ക് കാരണമെന്നാണ് സൂചന. 2014 ഫെബ്രുവരി മാസത്തിലാണ് ഇദ്ദേഹം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വന്നത്. കേരളത്തിലെ കോൺഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണ് വി.എം.സുധീരൻ നേതൃത്വത്തിലേക്ക് വന്നത്. മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് കേരളത്തിലെ കോൺഗ്രസ്സിന് പുതുജീവൻ എന്ന ലക്ഷ്യം മുൻനിർത്തി ഹൈക്കമാന്റ് സുധീരനെ കെപിസിസി പ്രസിഡന്റാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ