കോഴിക്കോട്: ചീങ്കണ്ണിപ്പാലയില്‍ പിവി അന്‍വര്‍ നിര്‍മ്മിച്ച അനധികൃത തടയണ അടിയന്തിരമായി പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. തടയണ പൊളിച്ചു മാറ്റുന്നത് ഇനിയും വൈകിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഹൈക്കോടതി.
പത്ത് മാസം മുമ്പ് ഹൈക്കോടതി കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അത് നടപ്പിലാക്കാതെ വന്നതോടെ കോടതി നീരസം പ്രകടിപ്പിച്ചു. ഉത്തരവ് നടപ്പിലായില്ലെന്ന് പരാതിക്കാരന്‍ കോടതിയെ അറിയിക്കുകയായിരുന്നു. അടുത്ത മാസം 22 വരെയാണ് ഹൈക്കോടതി തടയണ പൊളിച്ചു മാറ്റാന്‍ അനുവദിച്ച സയമം.
അന്‍വര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വക്കീലും കോടതിയില്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് പ്രഥമ പരിഗണ അര്‍ഹിക്കുന്നതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.