റിയാദ്: ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് കുന്ദമംഗലം എം.എൽ.എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയില്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. എം.എൽ.എയുടെ മകൻ ഷബീർ.ടി.പി, മകളുടെ ഭർത്താവ് ഷബീർ വായോളി എന്നിവരാണ് പിടിയിലായത്. എന്നാല്‍ സംഭവത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് എംഎല്‍എ പറഞ്ഞു.

റഹിമിന്റേയും കുടുംബത്തിന്റേയും ഹവാല പണമിടപാട് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും മുസ്ലിം ലീഗ് പരാതി നല്‍കി. അടുത്തിടെ സൗദി പൊലീസ് നടത്തിയ അന്വേഷണത്തിൽ സൗദി രാജകുടുംബാംഗം ഉൾപ്പെടെയുള്ളവർ ഹവാലക്കേസിൽ അറസ്‌റ്റിലായിരുന്നു. തുടർന്ന് സൗദി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മലയാളികൾ അടങ്ങുന്ന 20 അംഗ സംഘം പിടിയിലായത്. ഒരു മാസം മുമ്പ് തന്നെ ഇയാൾ സൗദി പൊലീസിന്റെ പിടിയിലായെന്നാണ് വിവരം.

നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.എൽ.എയ്‌ക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. എം.എൽ.എ ഉപയോഗിക്കുന്ന കാർ സ്വർണക്കടത്ത് കേസിലെ പ്രതി സമ്മാനമായി നൽകിയതെന്നായിരുന്നു ആരോപണം

നാഷണൽ സെക്കുലർ കോൺഫറൻസ് സംസ്ഥാന പ്രസിഡന്റായ പി.ടി.എ റഹീം ഇടത് സ്വതന്ത്രനായാണ് കുന്ദമംഗലത്ത് നിന്നും നിയമസഭയിലെത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ