തിരുവനന്തപുരം: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ വിവാഹചടങ്ങ് നടന്നു. ഉത്തര്‍പ്രദേശില്‍ വെച്ചാണ് അദ്ദേഹത്തിന്റെ നിക്കാഹ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങ് ബൽറാംപൂരിലാണ് നടന്നത്. തന്റെ ഫെയ്സ്ബുക്കിലൂടെ അദ്ദേഹം നിക്കാഹ് വിവരം അറിയിച്ചിട്ടുണ്ട്.

‘നിക്കാഹ്; ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു മുഹൂർത്തം. ജീവിതപങ്കാളിക്ക് ഗവേഷണത്തിനായി ഈ മാസം യൂറോപ്പിലേക്ക് പോകേണ്ടതിനാൽ പലരെയും അറിയിക്കാൻ കഴിഞ്ഞില്ല,’ എന്ന് മുഹമ്മദ് മുഹ്സിൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. വധു ഉത്തര്‍പ്രദേശ് സ്വദേശിനിയാണ്. ഇരുവരും ജെഎന്‍യുവില്‍ വെച്ച് പരിചയപ്പെട്ടതാണെന്നാണ് സൂചന.

എംഎല്‍എയ്ക്ക് നിരവധി പേരാണ് ഇപ്പോള്‍ ആശംസകള്‍ അറിയിച്ച് ഫെയ്സ്ബുക്കില്‍ രംഗത്തെത്തുന്നത്. യുഡിഎഫിന്റെ സിപി മുഹമ്മദിനെ 7404 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയായിരുന്നു 2016ല്‍ മുഹ്സിന്‍ എംഎല്‍എ ആയത്. . നാലാം ജയം ലക്ഷ്യമിട്ടിറങ്ങിയ സിപി മുഹമ്മദിനെതിരെ പട്ടാമ്പിയില്‍ അട്ടിമറി വിജയമാണ് മുഹ്‌സിന്‍ നേടിയത്.

പ്രചാരണത്തിനിടെ സിപി മുഹമ്മദ് വോട്ടര്‍ക്ക് പണം കൈമാറുന്ന വീഡിയോ ദൃശ്യങ്ങളും മുഹ്‌സിനായി ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ നടത്തിയ പ്രസംഗവും പട്ടാമ്പിയിലെ ജയപരാജത്തില്‍ നിര്‍ണായകമായി. ജെഎന്‍യുവില്‍ അഡള്‍ട്ട് എജ്യുക്കേഷന്‍ പോളിസി എന്ന വിഷയത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു അന്ന് മുഹ്‌സിന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ