തിരുവനന്തപുരം: എം. ​വി​ൻ​സന്റ് ​ എം.​എ​ൽ.​എ​ക്കെ​തി​രാ​യ പീ​ഡ​ന​ക്കേ​സി​ൽ പ​രാ​തി​ക്കാ​രി​യാ​യ വീ​ട്ട​മ്മയെ അപമാനിച്ച് കോൺഗ്രസ് പ്രവർത്തകർ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് എത്തിയ പരാതിക്കാരിക്ക് നേരെ ചീമുട്ടയേറ് ഉണ്ടായി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ നെ​യ്യാ​റ്റി​ൻ​ക​ര ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത് പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ വീ​ട്ട​മ്മ​ക്കു​നേ​രെ പ​രി​സ​ര​വാ​സി​ക​ളാ​യ സ്ത്രീ​ക​ളും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ചീ​മു​ട്ട​യെ​റി​യു​ക​യാ​യി​രു​ന്നു.

പരാതിക്കാരിയെ കൊണ്ടുവന്ന പൊലീസ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. സ്ത്രീകൾ അടക്കമുള്ളവർ പരാതിക്കാരിയെ ആക്രമിക്കാൻ തുനിഞ്ഞു. തു​ട​ർ​ന്ന് വീ​ട്ട​മ്മ​യെ പൊ​ലീ​സ്​ രാ​ത്രി​യോ​ടെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. എം.എൽ.എ നി​ര​പ​രാ​ധി​യാ​ണെ​ന്നും പ​രാ​തി​ക്കാ​രി​യും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് ഒ​രു​ക്കി​യ ക​ള്ള​ക്ക​ഥ​യാ​ണ് അ​റ​സ്​​റ്റി​ന് പി​ന്നി​ലെ​ന്നും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ഇ​രു​വ​രും ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കാ​ൻ യോ​ഗ്യ​ര​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ദം.

പ​രാ​തി​ക്കാ​രി​യു​ടെ വീ​ടി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ്​​ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും കു​ത്തി​യി​രു​ന്ന​തോ​ടെ ഇ​വി​ടേ​ക്കു​ള്ള ഗ​താ​ഗ​തം ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ത​ട​സ്സ​പ്പെ​ട്ടു. അ​തേ​സ​മ​യം എം. ​വി​ൻ​സ​ൻ​റ് എം.​എ​ൽ.​എ വീ​ട്ട​മ്മ​യെ ര​ണ്ടു​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന പൊ​ലീ​സി‍​ന്റെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് പു​റ​ത്താ​യി. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 10 നും ​ന​വം​ബ​ർ 11നും ​പ​രാ​തി​ക്കാ​രി​യെ വീ​ട്ടി​നു​ള്ളി​ൽ പീ​ഡി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അതേസമയം എം.വിൻസന്റിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് നെയ്യാറ്റിൻകര കോടതി വിധി പറയും. വിൻസന്റിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ