ആലുവ: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ പിന്തുണച്ച് നടനും എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാർ രംഗത്ത്. ആലുവ സബ് ജയിലിലെത്തി ദിലീപിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാളെ കോടതി കുറ്റവാളിയാണെന്ന് പറയുംവരെ ദിലീപ് നിരപരാധിയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ദിലീപിന്‍റെ സഹായം സ്വീകരിച്ചവർ ആപത്ത് കാലത്ത് കൈവിടരുതെന്ന് ഗണേഷ്കുമാർ പറഞ്ഞു. സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിന്‍റെ അന്വേഷണത്തിൽ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും ഗണേഷ്കുമാർ ആവശ്യപ്പെട്ടു.

നേരത്തെ സംവിധായകൻ രഞ്ജിത്ത്, നടന്മാരായ ജയറാം, ഹരീശ്രീ അശോകൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോണ്‍ തുടങ്ങിയവർ ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ