തിരുവനന്തപുരം: കോവളം എംഎൽഎയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയ വീട്ടമ്മയുടെ സഹോദരിക്കെതിരെയും പൊലീസ് കേസ് എടുക്കും. വീട്ടമ്മയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

എംഎൽഎ യ്ക്കെതിരെ പരാതിപ്പെട്ടരുതെന്ന് സഹോദരി ഭീഷണിപ്പെടുത്തിയെന്നാണ് വീട്ടമ്മ മജിസ്ട്രേറ്റിന് നൽകിയ പരാതിയിലുള്ളത്. സഹോദരി ഭീഷണിപ്പെടുത്തിയ ശേഷമാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ഇപ്പോോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എം വിന്‍സെന്റിനെതിരായ ആരോപണം രാഷ്ട്രീയ ഗൂഡാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി ഇന്ന് രാവിലെ പറഞ്ഞിരുന്നു. ആരോപണത്തിനും ഗൂഡാലോചനയ്ക്കും പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകനായ സഹോദരനാണെന്നും പരാതിക്കാരിയുടെ സഹോദരി ആരോപിച്ചു.

പരാതി നല്‍കിയ വീട്ടമ്മ മാനസിക അസാസ്ഥ്യമുളള ആളാണെന്നും പത്തുവര്‍ഷമായി അതിനുളള മരുന്ന് കഴിക്കുന്നതായി തനിക്ക് അറിയാമെന്നും ഇവർ വ്യക്തമാക്കി. മാതൃഭൂമി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ തന്നെ സഹോദരിക്കെതിരെ കേസെടുക്കാനുള്ള തീരുമാനവും വന്നു.

“എംഎല്‍എയും പരാതിക്കാരിയും തമ്മില്‍ പരസ്പരം ഫോണില്‍ വിളിച്ചിരുന്നു. ഇത് തന്നോട് പറഞ്ഞപ്പോള്‍ ശരിയല്ലെന്ന് അന്ന് പറഞ്ഞിരുന്നു. തന്റെ മറുപടിയില്‍ വീട്ടമ്മയ്ക്ക് അതൃപ്തി തോന്നി”യതായും സഹോദരി പറഞ്ഞു. ഇപ്പോളുയര്‍ന്ന “ആരോപണങ്ങള്‍ക്ക് പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകനായ സഹോദരനാണ്. സഹോദരന് സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാത്തതാണ് പ്രതികാരത്തിന് കാരണം. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെ”ന്നാണ് കരുതുന്നതെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

വീട്ടമ്മയ്ക്ക് മാനസിക അസാസ്ഥ്യമുളളതായി സഹോദരന്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്നും വിന്‍സെന്റ് എംഎല്‍എയ്ക്ക് പരാതിക്കാരിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും സഹോദരി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ