ചെന്നൈ: തമിഴ്നാട്ടിൽ താരമാണിപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽ ബിജെപി സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ ഡിഎംകെയുടെ വർക്കിങ് പ്രസിഡന്റ് വളരെ ശക്തമായാണ് ഇടപെടുന്നത്. ഇക്കാര്യത്തിൽ ആശയപരമായ പിന്തുണ എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന് നൽകിയിട്ടുമുണ്ട്.

എന്നാൽ കേന്ദ്രത്തിനെതിരായ സമരമോ, പ്രതിഷേധമോ അല്ല ഇപ്പോൾ പിണറായി വിജയനെ സ്റ്റാലിൻ പ്രശംസിക്കാൻ കാരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആറ് ദലിതരടക്കം 36 അബ്രാഹ്മണരെ ശാന്തിമാരായി നിയമിച്ച തീരുമാനമാണ് സ്റ്റാലിനെ സന്തോഷിപ്പിച്ചത്.

സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള ജാതി വിഭജനങ്ങളെ ഇല്ലാതാക്കാൻ സാധിക്കുന്ന തീരുമാനമാണിതെന്ന് എം.കെ.സ്റ്റാലിൻ നിരീക്ഷിച്ചു. ചരിത്രത്തിൽ ആദ്യമായാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദലിതരെ ശാന്തിമാരായി നിയമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ