കൊച്ചി: എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എംകെ സാനു ഹൈക്കോടതിയെ സമിപ്പിച്ചു.

കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപിയോഗം 2006 ന് ശേഷം അധികൃതർക്ക് കണക്കുകൾ സമർപ്പിച്ചിട്ടില്ലന്നും അതിനാൽ ബോർഡ് അംഗങ്ങൾക്ക് തുടരാൻ അർഹതയില്ലന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. സുഗമമായ ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

ഭരണം നിയമാനുസൃതമല്ലാത്തതിനാൽ വെളളാപ്പിള്ളിക്കു പുറമെ യോഗം പ്രസിഡൻറ് ഡോ എംഎൻ സോമൻ, വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ ബോർഡ് അംഗങ്ങളായി തുടരുന്നത് തടയണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ സർക്കാരിന് നിവേദനം നൽകിയിട്ടും നടപടിയില്ലന്ന് ഹർജിയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.