കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടിയെ വിമര്‍ശിച്ച് കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന് എംപി. സര്‍ക്കാരിന്റേതും എല്ഡിഎഫിന്റേതും തരംതാണ രാഷ്ട്രീയമാണെന്ന് രാഘവന് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയമുള്ളതുകൊണ്ടാണ് സിപിഎം ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും രാഘവന് പറഞ്ഞു. ഇന്ന് രാവിലെയാണ് രാഘവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വീഡിയോയില്‍ കൃത്രിമത്വം ഇല്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അതേസമയം, ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് എം.കെ.രാഘവന് നല്കിയ പരാതിയിലും അന്വേഷണം നടന്നു. എന്നാല്‍, ഗൂഢാലോചന കണ്ടെത്താനായിട്ടില്ല. ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മദ്യം ഒഴുക്കിയതായി രഘവൻ വെളിപ്പെടുത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. രാഘവന്റെ നടപടി പെരുമാറ്റ ചട്ട ലംഘനമാണെന്നും കോഴ ആവശ്യപ്പെട്ടതിൽ അന്വേഷണം വേണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഈ പരാതികളിലാണ് അന്വേഷണം നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഡിജിപിയ്ക്ക് നിർദ്ദേശം നൽകിയത്.
നാളെ കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഘവനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ കോഴിക്കോട് എംപിയായ രാഘവന് ഇത്തവണ ഒളിക്യാമറ വിവാദം തിരിച്ചടിയായിരിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥിയായ എ.പ്രദീപ് കുമാർ രാഘവനെതിരെ ശക്തമായ വെല്ലുവിളി ഉയർത്തുന്ന സാഹചര്യവും നിലവിലുണ്ട്. കോഴ വിവാദം രാഘവന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്നാണ് മുന്നണി വിലയിരുത്തൽ.