scorecardresearch
Latest News

ശശി തരൂര്‍ പങ്കെടുത്ത സെമിനാറില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പിന്മാറ്റം; അന്വേഷണം ആവശ്യപ്പെട്ട് എം.കെ.രാഘവന്‍

കെ സുധാകരനും കെ മുരളീധരനും സ്വീകരിച്ച നിലപാടുകള്‍ സ്വാഗതാര്‍ഹമെന്നും എം കെ രാഘവന്‍ പറഞ്ഞു.

ശശി തരൂര്‍ പങ്കെടുത്ത സെമിനാറില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പിന്മാറ്റം; അന്വേഷണം ആവശ്യപ്പെട്ട് എം.കെ.രാഘവന്‍

കോഴിക്കോട്: കോഴിക്കോട് ശശി തരൂര്‍ പങ്കെടുത്ത സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് എം.കെ.രാഘവന്‍ എംപി. എല്ലാവരോടും ചര്‍ച്ച ചെയ്ത് തന്നെയാണ് ശശി തരൂരിന്റെ പരിപാടി പ്ലാന്‍ ചെയ്തത്, എന്നാല്‍ അവസാന നിമിഷം യൂത്ത് കോണ്‍ഗ്രസ്
പിന്മാറുകയായിരുന്നു. വിഷയത്തില്‍ കെപിസിസി അധ്യക്ഷന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി വേദികളില്‍ തനിക്ക് കാര്യങ്ങള്‍ തുറന്നുപറയേണ്ടി വരുമെന്നും എം കെ രാഘവന്‍ പറഞ്ഞു.

പരിപാടി സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കും. പരിപാടി ആസൂത്രണം ചെയ്തത് ഒറ്റക്കല്ല. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ചിരുന്നു. സംഭവിച്ചത് ഏറെ ഗൗരവകരമായ കാര്യമാണ്. ഇന്ന് തന്നെ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കും. കെ സുധാകരനും കെ മുരളീധരനും സ്വീകരിച്ച നിലപാടുകള്‍ സ്വാഗതാര്‍ഹമെന്നും എം കെ രാഘവന്‍ പറഞ്ഞു.

കോഴിക്കോട് ജെവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന സെമിനാറില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയത്. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയായിരുന്നു പരിപാടിയുടെ സംഘാടകര്‍. നാല് ദിവസം വടക്കന്‍ കേരളത്തില്‍ പര്യടനം നടത്തുന്ന ശശി തരൂരിന്റെ പരിപാടികളില്‍ ഒന്നായിരുന്നു ഇത്. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക സംഘടനയായ ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ പരിപാടിയുടെ നടത്തിപ്പ് ഏറ്റെടുത്തത്.

വിഷയത്തില്‍ അന്വേഷണം വേണമെന്ന എം.കെ. രാഘവന്റെ ആവശ്യത്തിന് തരൂര്‍ പിന്തുണ അറിയിച്ചു. ഇത്തരം പരിപാടി മുടക്കാന്‍ ആര് ശ്രമിച്ചാലും കണ്ടെത്തണം. അന്വേഷണം വേണമെന്ന് എം.കെ. രാഘവന്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്നു സ്ഥലം എം.പി. എന്ന നിലയില്‍ രാഘവന് അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും തരൂര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mk raghavan want enquiry to withdraw youth congress in kozhikode event