Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

‘സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ കോഴിക്കോട്ടെ സിപിഎമ്മുകാര്‍’; മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് എം.കെ.രാഘവന്‍

‘ആത്മഹത്യ ചെയ്യാന്‍ പോലും…’എന്ന് പറഞ്ഞാണ് എം.കെ.രാഘവന്‍ പൊട്ടിക്കരയാന്‍ തുടങ്ങിയത്

കോഴിക്കോട്: തനിക്കെതിരെ പ്രചരിക്കുന്ന കോഴ വിവാദം സിപിഎമ്മുകാരുടെ ഗൂഢാലോചനയാണെന്ന് കോഴിക്കോട് എംപി എം.കെ.രാഘവന്‍. ഒളിക്യാമറയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും രാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എം.കെ.രാഘവന്‍ പൊട്ടിക്കരഞ്ഞു. ‘ആത്മഹത്യ ചെയ്യാന്‍ എനിക്ക് കഴിയില്ല…’എന്ന് പറഞ്ഞാണ് എം.കെ.രാഘവന്‍ പൊട്ടിക്കരയാന്‍ തുടങ്ങിയത്. പിന്നീട് അദ്ദേഹത്തിന് സംസാരിക്കാന്‍ സാധിച്ചില്ല. വീഡിയോയിലെ പല കാര്യങ്ങളും എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ്. ഗൂഢാലോചനയുടെ വിശദമായ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും എം.കെ.രാഘവന്‍ വ്യക്തമാക്കി.

രാഷ്ട്രീയ ജീവിതത്തില്‍ ഇതുപോലൊരു അപമാനം നേരിട്ട സാഹചര്യമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ചാണ് ഈ നീക്കം. വരണാധികാരിക്കും പൊലീസിനും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. വ്യക്തിപരമായ വേട്ടയാടലാണ് നടക്കുന്നതെന്നും രാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒളിക്യാമറ ഓപ്പറേഷന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. കോഴിക്കോട്ടെ സിപിഎമ്മുകാരാണ് ഇതിന് പിന്നില്‍. ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും രാഘവന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എം.കെ.രാഘവൻ കോടികൾ കോഴ ആവശ്യപ്പെട്ടതായി കാണിച്ച് ടിവി 9 സിറ്റിംഗ് ഓപ്പറേഷൻ വീഡിയോ പുറത്തുവിട്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mk raghavan scam sting operation kozikkode mp lok sabha election

Next Story
ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ട്; അമിക്കസ് ക്യൂറിയെ തള്ളി മുഖ്യമന്ത്രിcm,മുഖ്യമന്ത്രി, pinarayi vijayan,പിണറായി വിജയന്‍, flights to gulf,ഗള്‍ഫിലേക്കുള്ള വിമാനം, flight ticket rate,വിമാന ടിക്കറ്റ് നിരക്ക്, flight ticket,വിമാന ടിക്കറ്റ്, kerala to gulf, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com