കോഴിക്കോട്: മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ മതസംഘടനയാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയുമായി എം.കെ.മുനീര്‍ എംഎല്‍എ. പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണോയെന്ന് മുനീര്‍ ചോദിച്ചു. പിണറായി പറയുന്നതെല്ലാം വാസ്തവ വിരുദ്ധമാണെന്നും ലീഗിന്റെ തലയില്‍ കയറാന്‍ ശ്രമിക്കേണ്ടെന്നും മുനീര്‍ പറഞ്ഞു.
“അദ്ദേഹത്തിന്റെ ചോദ്യത്തിന് ഞങ്ങള്‍ക്ക് അങ്ങോട്ട് ചോദിക്കാനുള്ളത് പിണറായി കമ്മ്യൂണിസ്റ്റാണോ എന്നാണ്. കമ്മ്യൂണിസത്തിന്റെ പഴയകാല നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റല്ല എന്നാണ് ഞങ്ങള്‍ എല്ലാവരും വിശ്വസിക്കുന്നത്. അങ്ങനെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ഭൂരിഭാഗം അണികളും വിശ്വസിക്കുന്നത്,” മുനീര്‍ പറഞ്ഞു.
“വഖഫ് ബോര്‍ഡിന്റെ നിയമനം പിഎസ്സിക്ക് വിടുന്ന തീരുമാനം ഏതെങ്കിലും പള്ളിയിലെടുത്തതാCa? നയമസഭയില്‍ എടുത്തതല്ലെ? നിയമസഭയിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ഞങ്ങള്‍ മിണ്ടരുത് എന്നാണോ അദ്ദേഹം പറയുന്നത്. മുസ്‌ലിം ലീഗിന്റെ തലയില്‍ കയറണ്ട. ഞങ്ങളുടെ മഹാസമ്മേളനം കണ്ട് വിഭ്രാന്തി പൂണ്ടിരിക്കുകയാണ് പിണറായി. അദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണ്,” മുനീര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: പോരാട്ടം അവസാനിച്ചു, സൗഹൃദം തുടരും; സിംഗുവിനോട് യാത്ര പറഞ്ഞ് കര്‍ഷകര്‍