മലപ്പുറം: എം.കെ.മുനീറിനെ ലീഗ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പാണക്കാട് ചേർന്ന മുസ്‌ലിം ലീഗിന്റെ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. പി.കെ.കുഞ്ഞാലിക്കുട്ടിയെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്തതിനെത്തുടർന്നാണ് മുനീറിന് സ്ഥാനം നൽകിയത്. നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തേക്ക് എം.കെ.മുനീറിനൊപ്പം വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പേരും ഉയര്‍ന്നിരുന്നു. എന്നാൽ ഇന്നു നടന്ന ചർച്ചയിൽ മുനീറിനു തന്നെ സ്ഥാനം നൽകാൻ തീരുമാനമാവുകയായിരുന്നു.

അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ നിയമസഭാ മണ്ഡലമായ വേങ്ങരയിലെ സ്ഥാനാർഥിയെ കുറിച്ച് യോഗത്തിൽ ചർച്ചയായില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയ ശേഷം സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും ഈ മാസം 27ന് പഴയ നിയസഭാമന്ദിരത്തില്‍ നടത്തുന്ന ചരിത്ര സമ്മേളനത്തിന്‌ ശേഷം എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ