കൊ​ച്ചി: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി​ വിമാനത്താവളത്തില്‍ ഇ​റ​ങ്ങേ​ണ്ട ഏഴ് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞു കാ​ര​ണം ഇൻഡിഗോയുടെ പുണെ-കൊച്ചി, ദുബായ് -കൊച്ചി വിമാനങ്ങൾ കോയമ്പത്തൂരിലേക്കു വിട്ടു. ഇൻഡിഗോ, ഒമാൻ എയർ, എയർ ഇന്ത്യ, ജെറ്റ് എയർവെയ്സ് കന്പനികളുടെ വിമാനങ്ങൾക്കാണ് ലാൻഡിങ്ങ് തടസപ്പെട്ടത്.

എന്നാൽ മൂടൽ മഞ്ഞ് കുറഞ്ഞതിനെ തുടർന്ന് ഇപ്പോൾ വിമാനം ഇറങ്ങുന്നതിനുള്ള തടസം മാറിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ ഐഇ മലയാളത്തിനോട് അറിയിച്ചു. നെടുന്പാശേരിയിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങളുടെ സർവീസിനെ മൂടൽമഞ്ഞു ബാധിച്ചിട്ടുണ്ടായിരുന്നില്ല.

പുലർച്ചെ 4.25 മുതലാണ് മൂടൽ മഞ്ഞ് ലാൻഡിങിനെ ബാധിച്ചത്. മൂടല്‍മഞ്ഞ് മാറിയതിനെ തുടര്‍ന്ന് രാവിലെ 8.20 ഓടെയാണ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തു തുടങ്ങിയത്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കാനയില്‍ വീണ് അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ലാന്‍ഡിങ് ഒഴിവാക്കി വഴിതിരിച്ചുവിട്ടത്‌.

ജെറ്റ് എയര്‍വേസിന്റെ ദുബായ്-കൊച്ചി, ദോഹ-കൊച്ചി, ഇന്‍ഡിഗോയുടെ ഹൈദരബാദ്-കൊച്ചി വിമാനങ്ങളും കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാനാകാതെ ഏറെ നേരം വട്ടമിട്ട് പറന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ