തൊടുപുഴ: ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന അരിക്കൊമ്പന്‍ എന്ന ഒറ്റയാനെ പിടികൂടുന്നതില്‍ ചോദ്യവുമായി ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോയെന്ന് കോടതി ചോദിച്ചു. പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.
അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടില്‍ വിടണം ആനയെ നിരീക്ഷിക്കാനും കോടതി നിര്‍ദേശം നല്‍കി. പിടികൂടി മാറ്റിപ്പാര്‍പ്പിക്കല്‍ വിദഗ്ധസമിതി റിപ്പോര്‍ട്ടിന് ശേഷം വിഷയം പഠിക്കാന്‍ അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിക്കും. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമാകും അന്തിമ തീരുമാനം. പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കോടതി
അരിക്കൊമ്പന്‍ പോയാല്‍ മറ്റൊരു ആന വരും പിടികൂടിയ ശേഷം ആനയെ എന്ത് ചെയ്യും? ആനയെ പിടിക്കാന്‍ മാര്‍ഗരേഖ വേണമെന്നും കോടതി പറഞ്ഞു.
വിദഗ്ധ സമിതിയില്‍ മുഖ്യവനപാലകന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,രണ്ട് വിദഗ്ധര്‍,അമിക്കസ് ക്യൂറി എന്നിവരാണുള്ളത്. കമ്മിറ്റി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ദൗത്യസംഘം നാല് ദിവസം കൂടി മേഖലയില്‍ തുടരാനും കോടതി നിര്‍ദേശം നല്‍കി.
അരിക്കൊമ്പന്‍ മഹാകുഴപ്പക്കാരനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതയില്‍ പറഞ്ഞു. ആനയെ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും വീടുകളും കടകളും തകര്‍ത്താണ് വിഹാരമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2017-ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 31 വീടുകളും കടകളും തകര്‍ത്തു ശനിയാഴ്ച ജീപ്പ് തകര്‍ത്തു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണെന്നും സര്‍ക്കാര്‍.
2005 മുതലുള്ള കാലയളവില്‍ മേഖലയില്‍ കാട്ടാനാക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചിന്നക്കനാലില്‍ ഈ കാലയളവില്‍ ഏഴ് കാട്ടാനകളും ചെരിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി ആനയെ പിടിച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റുന്നത് മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അപ്രായോഗികമാണെന്നും സര്‍ക്കാര്‍.
കഴിഞ്ഞ ഞായറാഴ്ചയോടെ അരിക്കൊമ്പനെ പിടികൂടാനുള്ള എല്ലാ തായാറെടുപ്പുകളും വനം വകുപ്പിന്റെ നടത്തിയെങ്കിലും കോടതി ഉത്തരവ് തിരിച്ചടിയാവുകയായിരുന്നു. ആന കാരണം പ്രദേശത്ത് ഉണ്ടായ നാശനഷ്ടങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും. ഉത്തരവ് തിരിച്ചടിയെങ്കില്‍ പ്രതിഷേധക്കാനാണ് നാട്ടുകാരുടെ തീരുമാനം.
കോടതിയുടെ ഉത്തരവിനെതിരെ നാട്ടുകാരും ജനപ്രതിനിധികളും അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. കോടതിയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഏറെക്കാലത്തെ ആവശ്യമാണ് തടഞ്ഞതെന്നും ഇരുപഞ്ചായത്തുകളിലേയും പ്രസിഡന്റുമാര്‍ പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്നും മൃഗസംരക്ഷണ സംഘടന കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഡീന്‍ കുര്യാക്കോസ് എംപി ആരോപിച്ചു.
മൃഗസംരക്ഷണ സംഘടനയുടെ ഹര്‍ജിയില്‍ പ്രത്യേക സിറ്റിങ് നടത്തിയായിരുന്നു കോടതി ഉത്തരവിട്ടത്. ആനയെ പിടിക്കണമെങ്കില്‍ മയക്കുവെടി തന്നെ വയ്ക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. മൃഗസംരക്ഷണ സംഘടനകള്‍ക്ക് കോടതിയില്‍ പോകാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരിക്കൊമ്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനം വകുപ്പ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. അരിക്കൊമ്പനെ 29-ാം തീയതി മയക്കുവെടി വയ്ക്കാന്‍ പാടില്ലെന്നും എന്നാല്‍ ഈ കാലയളവില്‍ ആനയെ ട്രാക്ക് ചെയ്യുന്നതിന് വനം വകുപ്പിന് തടസമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.