തൃശൂർ: അഴീക്കോടിൽ കടലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. അഷ്ടമിച്ചിറ കടമ്പത്തിൽ വിജയകുമാറിന്റ മകൾ അശ്വിനിയെ(20) ആണ് ഇന്നലെ കാണാതായത്.

മുനയ്ക്കൽ ബീച്ച് ഫെസ്റ്റ് കാണാൻ ബന്ധുക്കളോടൊപ്പം എത്തിയതായിരുന്നു യുവതി. കടലിൽ മുട്ടിനൊപ്പം വെള്ളത്തിൽ നിൽക്കുന്നതിനിടെ ആണ് തിരമാല ആഞ്ഞടിച്ചത്. അടുത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് പ്രതാപൻ എല്ലാവരെയും വലിച്ചുകയറ്റിയെങ്കിലും നിമിഷങ്ങൾക്കകം വീണ്ടും തിരമാല ആഞ്ഞടിച്ചു. ഇതോടെ അശ്വിനി പിടിവിട്ട് ഒഴുകിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരി ദൃശ്യ (22) യെ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉണ്ടായ കടൽ പ്രേക്ഷോഭത്തിൽ വളരെയേറെ നാശനഷ്ടങ്ങളാണുണ്ടായത്. ശക്തമായ കടലേറ്റത്തിന് സാധ്യതയുള്ളതിനാൽ കടുത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ