Latest News

ജസ്‌നയെ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം മലപ്പുറത്തെ പാര്‍ക്കില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു

പിന്നീട് എത്തിയ മൂന്ന് ആണ്‍കുട്ടികളുമായി ഇവര്‍ സംസാരിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു

jasna,ജസ്ന, ie malayalam, ഐഇ മലയാളം

മലപ്പുറം: പത്തനംതിട്ടയിൽ നിന്ന് കാണാതായ മുക്കൂട്ടുതറ സ്വദേശി ജസ്​നയെ മലപ്പുറത്ത് കണ്ടതായി വിവരം. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം പാർക്കിലെത്തി പരിശോധന നടത്തി. മറ്റൊരു പെണ്‍കുട്ടിക്കൊപ്പം മെയ് 3ന് രാവിലെ 11 മുതല്‍ രാത്രി വരെ ഇവര്‍ പാര്‍ക്കില്‍ തുടര്‍ന്നു.

കൈയ്യില്‍ വലിയ ബാഗുകളും ഉണ്ടായിരുന്നു. പിന്നീട് എത്തിയ മൂന്ന് ആണ്‍കുട്ടികളുമായി ഇവര്‍ സംസാരിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. പിന്നീട് പെണ്‍കുട്ടി കരയുന്നത് കണ്ടതായി പാര്‍ക്കിലെ ഒരാള്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ജസ്‌നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും എന്നാല്‍ സിസിടിവി ഉളള ഭാഗങ്ങളില്‍ ഇവര്‍ പോയിട്ടില്ലെന്നാണ് സൂചന. അന്നേ ദിവസം നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചേക്കും. കഴിഞ്ഞ ദിവസം ജസ്‌നയുടെ പിതാവിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Missing woman jrsna spotted in malappuram

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express