തൃശൂർ: കയ്പമംഗലത്തുനിന്നു കാണാതായ പെട്രോൾ പമ്പ് ഉടമയെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നു രാവിലെ ഗുരുവായൂരിലെ മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിനു സമീപത്തായാണ് മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹം.

ഇന്നലെ രാത്രി പെട്രോൾ പമ്പിൽനിന്നും കാറിൽ വീട്ടിലേക്ക് മടങ്ങിയ മനോഹരനെ കാണാതാവുകയായിരുന്നു. സമയം ഏറെയായിട്ടും അച്ഛൻ വീട്ടിൽ എത്താതിരുന്നതോടെ മകൾ ഫോണിലേക്ക് വിളിച്ചു. ഫോൺ എടുത്തയാൾ അച്ഛൻ ഉറങ്ങുകയാണെന്നു പറഞ്ഞ് കട്ട് ചെയ്തു. പിന്നീട് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായി. തുടർന്ന് മകൾ പൊലീസിനെ വിവരം അറിയിച്ചു.


(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

മനോഹരൻ പെട്രോൾ പമ്പിൽനിന്നും കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മനോഹരൻ കാറിൽ കടന്നുപോയ വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. മനോഹരനെ ശ്വാസം മുട്ടിച്ചാകാം കൊലപ്പെടുത്തിയതെന്നാണു പൊലീസ് നിഗമനം. മനോഹരന്റെ കാറും കാണാതായിട്ടുണ്ട്. കാറിൽ പണമുണ്ടായിരിക്കാമെന്നും അക്രമികൾ മനോഹരനെ കൊലപ്പെടുത്തിയശേഷം കാറും പണവുമായി കടന്നതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.