scorecardresearch

ജസ്‌ന ബെംഗളൂരുവിലെത്തിയതിന് തെളിവില്ല; അന്വേഷണം തുടരുന്നു

മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്‌ന മരിയ ജെയിംസിനെ (20) കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്‌ന.

മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്‌ന മരിയ ജെയിംസിനെ (20) കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്‌ന.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
jasna

കോട്ടയം: കാണാതായ കോളേജ് വിദ്യാര്‍ഥിനി ജസ്‌ന ബെംഗളൂരുവില്‍ എത്തിയതിന് തെളിവൊന്നും ലഭിച്ചില്ല. ജസ്‌നയെ ബെംഗളൂരുവില്‍ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണസംഘം അവിടെയെത്തി അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.

Advertisment

അന്വേഷണസംഘം ബുധനാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെത്തി ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ജസ്‌ന എത്തിയതിന് തെളിവൊന്നും കണ്ടെത്താനായില്ല. ആശ്വാസ് ഭവനിലെ മറ്റുള്ളവരെ ജസ്‌നയുടെ ചിത്രം കാണിച്ചെങ്കിലും ജോര്‍ജ്ജും പാചകക്കാരിയായ സെല്‍വിയും മാത്രമാണ് കണ്ടതായി പറഞ്ഞത്. ജോര്‍ജ് നല്‍കിയ വിവരങ്ങള്‍ ശരിയല്ലെന്നാണ് പൊലീസിന്റെ നിഗമനം.

ഒപ്പമുണ്ടായിരുന്ന യുവാവിന് ബൈക്കപകടത്തില്‍ പരുക്കേറ്റിരുന്നുവെന്ന് ജോര്‍ജ് പറഞ്ഞ വിവരങ്ങള്‍ വച്ച് നിംഹാന്‍സ് ആശുപത്രിയിലും അന്വേഷണം നടത്തി. എന്നാല്‍ അവിടെ നിന്നും ഒരു വിവരവും ലഭിച്ചില്ല. അതേസമയം, അന്വേഷണ സംഘം ബെംഗളൂരുവില്‍ പൊലീസ് സ്റ്റേഷനുകളിലും മറ്റ് ആശുപത്രികളിലും അന്വേഷണം തുടരുകയാണ്.

മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്ന മരിയ ജെയിംസിനെ (20) കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്‌ന. കാണാതായ ദിവസം ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു.

Advertisment

ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷമാണ് ജെസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്. കൊല്ലമുളയിലെ വീട്ടില്‍നിന്ന് ഓട്ടോറിക്ഷയിലാണ് ജസ്‌ന മുക്കൂട്ടുതറയില്‍ എത്തിയത്. അവിടെനിന്ന് ബസില്‍ എരുമേലി സ്റ്റാന്‍ഡില്‍ എത്തി. പിന്നീട് ജസ്‌നയെക്കുറിച്ച് ഒരു വിവരവും ഇല്ല. രാത്രിയായിട്ടും ജസ്‌ന വീട്ടില്‍ മടങ്ങി എത്താതായതോടെയാണ് കുടുംബം എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ജസ്‌നയുടെ വാട്സ്ആപ്പും മൊബൈല്‍ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ജസ്‌ന എരുമേലി വരെയെത്തിയതായി മാത്രമാണ് പൊലീസിനു ലഭിച്ച തെളിവ്.

Jesna Missing Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: